| Wednesday, 26th April 2017, 11:21 am

മോദി തരംഗമല്ല; വോട്ടിങ് മെഷീന്‍ അട്ടിമറി തന്നെ; ദല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ആദം ആദ്മി പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍  ബി.ജെ.പിക്ക് ലഭിക്കുന്ന വോട്ടുകളെല്ലാം അട്ടിമറിയിലൂടെ ആണെന്ന് ആം ആദ്മി. വോട്ടിങ് യന്ത്രത്തില്‍ വലിയ അട്ടിമറി നടക്കുന്നെന്നും എന്നാല്‍ പൊതുജനം അത് തിരിച്ചറിയാതെ പോകുന്നെന്നും ആം ആദ്മി നേതാവ് അഷുതോഷ് പറഞ്ഞു.

ബി.ജെ.പി അഴിമതിയുടെ കേന്ദ്രമാണ്. അങ്ങനെയിരിക്കെ ജനങ്ങള്‍ അവര്‍ക്ക് ഇനിയും വോട്ട് ചെയ്യുമോ? ദല്‍ഹിയില്‍ ബി.ജെ.പിയുടേതായി എന്തെങ്കിലുമൊരു നേട്ടമുണ്ടോ? അദ്ദേഹം ചോദിക്കുന്നു.

ഇത് ഒരിക്കലും മോദി തരംഗമല്ല. മറിച്ച് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തരംഗമാണ്. ഇതേ തരംഗംതന്നെയാണ് യു.പിയിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും ബി.ജെ.പിക്ക് അനുകൂലമായി വന്നത്. – ആം ആദ്മി നേതാവ് ഗോപാല്‍ റായ് പറഞ്ഞു.

അതേസമയം മൂന്ന് കോര്‍പ്പറേഷനുകളിലെ മികച്ച വിജയത്തില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ സുഖ്മയിലെ ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ ആ വിജയം തങ്ങള്‍ ആഘോഷിക്കുന്നില്ലെന്നും ബി.ജെ.പിയുടെ ദല്‍ഹി വക്താവായ അമന്‍സിന്‍ഹ പറയുന്നു.


Dont Miss ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ബി.ജെ.പിക്ക് മുന്നേറ്റം; 181 സീറ്റുകളില്‍ ബി.ജെ.പിയ്ക്ക് ലീഡ് 


ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്കാണ്
മുന്‍ തൂക്കം. നിലവില്‍ അധികാരത്തിലുള്ള ബി.ജെ.പി ഭരണ തുടര്‍ച്ച ഉറപ്പാക്കിയ തരത്തിലാണ് വാര്‍ഡുകളില്‍ മുന്നേറുന്നത്. ആദ്യ ഫല സൂചനകള്‍ അനുസരിച്ച് സ്ഥാനത്തെ ഭരണ കക്ഷിയായ എ.എ.പിയ്ക്ക് പ്രതീക്ഷിച്ച മുന്‍ തൂക്കം നേടാനായിട്ടില്ല.

270 സീറ്റുകളുള്ള കോര്‍പ്പറേഷനില്‍ 181 സീറ്റുകളിലാണ് നിലവില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നത്. രണ്ടാം സ്ഥാനത്ത് 40 സീറ്റുകളില്‍ കോണ്‍ഗ്രസും 38 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയുമാണ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയമായിരുന്ന കോണ്‍ഗ്രസ് തിരിച്ചരവ് നടത്തുന്നു എന്നതും ശ്രദ്ധേയമാണ്.

വോട്ടെടുപ്പിന് ശേഷം പുറത്ത് വന്ന എക്സിറ്റ്പോള്‍ ഫലങ്ങളും ബി.ജെ.പിയ്ക്ക് അനുകൂല റിസല്‍ട്ടുകളായിരുന്നു പുറത്ത് വിട്ടത്. എന്നാല്‍ പ്രവചിച്ചയത്ര സീറ്റുകള്‍ ബി.ജെ.പിയക്ക് ലഭിക്കുമോ എന്നതാണ് കേന്ദ്രങ്ങള്‍ നോക്കുന്നത്.
270 ല്‍ 200 സീറ്റുകളും ബിജെ.പി നേടുമെന്നായിരുന്നു എക്സിറ്റ്പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരുന്നത്. 2015ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റുകള്‍ നേടിയായിരുന്നു ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയിരുന്നത്.

We use cookies to give you the best possible experience. Learn more