ഉള്‍പ്പാര്‍ട്ടിപ്പോരില്‍ ബി.ജെ.പിയും കോണ്‍ഗ്രസും വലയുമ്പോള്‍ തന്ത്രം മെനഞ്ഞെത്തുന്ന ആം ആദ്മി
അളക എസ്. യമുന

വരും ദിവസങ്ങളില്‍ രാജ്യത്തെ രാഷ്ട്രീയരംഗം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളായിരിക്കും. ഇവിടെ ബി.ജെ.പിയും കോണ്‍ഗ്രസുമെല്ലാം എന്ത് ചെയ്യുമെന്ന് മാത്രമായിരിക്കും പ്രധാന ചര്‍ച്ചയാവുകയെന്ന് കരുതിയെങ്കില്‍ തെറ്റി, ആം ആദ്മിയുടെ അണിയറ നീക്കങ്ങളാണ് ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പോരടിച്ചു നില്‍ക്കുന്ന ഉത്തര്‍ പ്രദേശ്, അവിടെയുള്ള മറ്റു ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങള്‍, പഞ്ചാബിലേക്ക് വന്നാല്‍ കോണ്‍ഗ്രസ് കലങ്ങി മറിഞ്ഞിരിക്കുന്നു, തര്‍ക്കം തീര്‍ക്കാന്‍ ഒരു മാര്‍ഗവും കാണാതെ കഷ്ടപ്പെടുകയാണ് അവിടെ നേതൃത്വം. ഇനി ഗുജറാത്തിലെ കാര്യമെടുത്താല്‍ ബംഗാളില്‍ ഏറ്റ പരാജയം ബി.ജെ.പിക്കുള്ളില്‍ നേതൃത്വത്തിനെതിരെ ചോദ്യങ്ങളുയര്‍ത്താന്‍ തുടങ്ങിയതിന്റെ പ്രതിഫലനം അവിടെയും ദൃശ്യമാകാന്‍ തുടങ്ങിയിട്ടുണ്ട്.

ഇങ്ങനെ ഒന്ന് നില തെറ്റിനില്‍ക്കുന്ന കോണ്‍ഗ്രസും ബി.ജെ.പിയും ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്കാണ് തന്ത്രങ്ങളുമായി അരവിന്ദ് കെജ്രിവാളെത്തുന്നത്. ആം ആദ്മിയെ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞ അരവിന്ദ് കെജ്രിവാള്‍ അതിന് പറ്റിയ സമയവും സാഹചര്യവുമായാണ് ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പഞ്ചാബ് തെരഞ്ഞെടുപ്പുകളെ കാണുന്നത്.

എങ്ങനെയാണ് ആം ആദ്മി ഈ മൂന്ന് സംസ്ഥാനങ്ങളില്‍ വേരുറപ്പിക്കാന്‍ നോക്കുന്നത് ? എന്താണ് കെജ്രിവാള്‍ അണിയറിയല്‍ ഒരുക്കുന്ന തന്ത്രങ്ങള്‍? ഡൂള്‍ എക്സ്പ്ലെയ്നര്‍ പരിശോധിക്കുന്നു.

അളക എസ്. യമുന
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.