| Monday, 8th July 2019, 11:50 am

അഹങ്കാരമാണ് കോണ്‍ഗ്രസിനെ പരാജയത്തിലേക്ക് നയിച്ചത്; ആനത്തലവട്ടം ആനന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹങ്കാരമാണ് കോണ്‍ഗ്രസിനെ പരാജയത്തിലേക്ക് നയിച്ചതെന്ന് സി.പി.ഐ.എം നേതാവും സി.ഐ.ടിയു നേതാവ് ആനത്തലവട്ടം ആനന്ദന്‍. ബി.ജെ.പി ഭരണത്തിന്റെ വൈകല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രതിപക്ഷങ്ങളുടെ കൂട്ടായ്മ ദേശീയ തലത്തില്‍ ഇല്ലാതെ പോയെന്നും അദ്ദേഹം പറഞ്ഞു. ആലുവയില്‍ സി.ഐ.ടി.യു ജില്ലാ കണ്‍വെണ്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആനത്തലവട്ടം ആനന്ദന്‍.

കോര്‍പ്പറേറ്റുകള്‍ക്ക് മോദി ദാസ്യവേല ചെയ്യുകയാണ്. അതിനായി ഇന്ത്യന്‍ ജനതയുടെ അഭിമാനം പണയം വെക്കാന്‍ ഒരു മടിയുമില്ല. ഇറാനില്‍ നിന്ന് എണ്ണ വാങ്ങരുതെന്ന ട്രംപിന്റെ നിര്‍ദേശം അക്ഷരംപ്രതി പാലിച്ചു. മോദിയുടെ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ കോര്‍പ്പറേറ്റുകളുടെ സ്വത്ത് നാലഞ്ച് ഇരട്ടിയായാണ് വര്‍ധിച്ചുവെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

വാര്‍ത്താവിനിമയ രംഗം ശത്രുക്കളെ ഏല്‍പ്പിച്ചുകഴിഞ്ഞു. ഇന്ത്യന്‍ റെയില്‍വേയും വില്‍ക്കുകയാണ്. 700 സ്റ്റേഷനുകളാണ് വില്‍ക്കുന്നത്. ഇ.എസ്.ഐ കോര്‍പ്പറേറ്റുകള്‍ക്ക് ഒന്നരശതമാനം കുറച്ച്കൊടുക്കുകയും ചെയ്തതായി ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more