| Monday, 16th July 2012, 11:57 am

തോട്ടിവേല ചെയ്യുന്നവരുടെ പ്രശ്‌നങ്ങളറിയിക്കാന്‍ അമീര്‍ഖാന്‍ പ്രധാനമന്ത്രിയെ കാണും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തോട്ടിവേലയില്‍ എര്‍പ്പെട്ടിരിക്കുന്ന മനുഷ്യരുടെ പ്രശ്‌നങ്ങളില്‍ അടിയന്തരശ്രദ്ധയാവശ്യപ്പെട്ട് ബോളിവുഡ് താരം അമീര്‍ ഖാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കാണുന്നു.[]

നാളെ രാവിലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിച്ചതായി അമീറിന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

നേരത്തെ അമീറിന്റെ സത്യമേവ ജയതേ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. തോട്ടിവേലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മൂന്ന് ലക്ഷത്തോളം പേര്‍ ഇന്നും ഇവിടെയുണ്ട്,  ഇവരെ തൊട്ടുകൂടാത്തവരായാണ് ആളുകള്‍ കാണുന്നത് എന്നീ പ്രശ്‌നങ്ങള്‍ക്കായിരുന്നു സത്യമേവ ജയതേ ഊന്നല്‍ നല്‍കിയത്.

തോട്ടിവേലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മൂന്ന് ലക്ഷത്തോളം പേര്‍ ഇന്നും ഇവിടെയുണ്ട്

സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലൂടെ ഇതിനകം സര്‍ക്കാര്‍ തലത്തില്‍ തന്നെ ശ്രദ്ധനേടിയ റിയാലിറ്റി ഷോയാണ് സത്യമേവ ജയതേ. പെണ്‍ഭ്രൂണഹത്യ, കുട്ടികളിലെ ലൈംഗിക ചൂഷണം, ഗാര്‍ഹിക പീഡനം എന്നീ വിഷയങ്ങള്‍ പരിപാടി ഇതിനകം തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്കുമുമ്പേ തോട്ടിവേല ഇന്ത്യയില്‍ നിരോധിച്ചതാണ്. മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ ലക്ഷക്കണക്കിനാളുകള്‍ ഇന്നും ഉപജീവനത്തിനായി ഈ ജോലിയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ സമൂഹം ഇവരെ തൊട്ടുകൂടാത്തവരായാണ് കാണുന്നത്.

We use cookies to give you the best possible experience. Learn more