Malayalam Cinema
ആമിര്‍ ഖാന് കൊവിഡ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Mar 24, 08:02 am
Wednesday, 24th March 2021, 1:32 pm

മുംബൈ: ബോളിവുഡ് നടന്‍ ആമിര്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആമിര്‍ ഖാന്‍ അറിയിച്ചു. അദ്ദേഹത്തിന് നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം നടി കിയാര അദ്വാനി ആമിര്‍ ഖാനൊപ്പം ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവായിരുന്നു. ഇവര്‍ക്കൊപ്പം തന്നെ പരിശോധനയ്ക്ക് വിധേയനായ സംവിധായകന്‍ അനീസ് ബസ്മിക്കു കൊവിഡ് നെഗറ്റീവായിരുന്നു.

ബുല്‍ബുലയ്യ 2 എന്ന ചിത്രത്തിലെ പ്രധാന താരമായ കാര്‍ത്തിക് ആര്യന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു കിയാരയും അനീസ് ബസ്മിയും കൊവിഡ് ടെസ്റ്റിന് വിധേയരായത്. എന്നാല്‍ രണ്ട് പേര്‍ക്കും കൊവിഡ് നെഗറ്റീവായി. തുടര്‍ന്നാണ് ആമിറിനൊപ്പമുള്ള പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ കിയാര എത്തിയത്.

രണ്ടാഴ്ച മുന്‍പ് താന്‍ സോഷ്യല്‍മീഡിയ പൂര്‍ണമായും വിടുകയാണെന്ന് പ്രഖ്യാപിച്ച് ആമിര്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. താനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൂര്‍ണമായും ജോലിയില്‍ ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായിട്ടാണ് സോഷ്യല്‍ മീഡിയ വിടുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Aamir Khan tests Covid positive, in home quarantine