|

ആ സൗത്ത് ഇന്ത്യന്‍ താരത്തിന്റെ വലിയ ആരാധകനാണ് ഞാന്‍; അദ്ദേഹവുമായി സഹകരിച്ച് ഒരു ഹിന്ദി സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്: ആമിര്‍ ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്ന് അറിയപ്പെടുന്ന നടനാണ് ആമിര്‍ ഖാന്‍. 40 വര്‍ഷത്തിലധികം നീണ്ടുനിന്ന സിനിമാ ജീവതത്തില്‍ ആമിര്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. ബോളിവുഡിലെ പല റെക്കോഡ് കളക്ഷനും ആമിറിന്റെ ചിത്രങ്ങളിലൂടെയാണ് പിറന്നത്. ഹിന്ദിയിലെ ആദ്യത്തെ 200, 300, 700, 1000 കോടി ചിത്രങ്ങള്‍ തന്റെ പേരിലാക്കാന്‍ ആമിര്‍ ഖാന് സാധിച്ചു.

രജിനികാന്തിനെ കുറിച്ച് സംസാരിക്കുകയാണ് ആമിര്‍ ഖാന്‍. ദംഗലിന്റെ തമിഴ് പതിപ്പായ യുദ്ധത്തില്‍ തനിക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ താന്‍ രജിനികാന്തിനെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ തമിഴ്നാട്ടിലെ ഓരോരുത്തര്‍ക്കും രജിനികാന്തിന്റെ ശബ്ദമറിയാം എന്ന് പറഞ്ഞ് ആ ആവശ്യം രജിനികാന്ത് ഒഴിവാക്കിയെന്നും ആമിര്‍ ഖാന്‍ പറയുന്നു.

ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ്. അദ്ദേഹവുമായി സഹകരിച്ചുകൊണ്ട് ഒരു ഹിന്ദി സിനിമ ചെയ്യാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു

1995ല്‍ അതാംഗ് ഹി അതാംഗ് എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ടെന്നും രജിനികാന്തിന്റെ ചിത്രങ്ങള്‍ സ്ഥിരമായി കാണാറുണ്ടെന്നും താന്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. രജിനികാന്തുമായി സഹകരിച്ച് ഒരു ഹിന്ദി സിനിമ ചെയ്യാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദംഗലിന്റെ തമിഴ് പതിപ്പായ യുദ്ധത്തില്‍ ഫോഗട്ടിന്റെ വേഷത്തിന് തമിഴില്‍ ഡബ്ബ് ചെയ്യാന്‍ ഞാന്‍ രജിനികാന്തിനെ സമീപിച്ചിരുന്നു. യുദ്ധത്തില്‍ എനിക്കായി ഡബ്ബ് ചെയ്യണമെന്ന ആവശ്യവുമായി ഞാന്‍ രജിനികാന്തിനെ ചെന്നൈയില്‍ വെച്ച് സന്ദര്‍ശിക്കുകയുണ്ടായി.

എന്നാല്‍ അദ്ദേഹത്തിന്റെ ശബ്ദം തമിഴ്‌നാട്ടിലെ ഓരോരുത്തര്‍ക്കും ഹൃദിസ്ഥമാണെന്നും ഫോഗട്ടിന്റെ കഥാപാത്രത്തോട് യോജിക്കുന്ന തരത്തിലുള്ള ശബ്ദമല്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ആലോചിച്ചപ്പോള്‍ അത് ശരിയാണെന്ന് എനിക്കും തോന്നി. അങ്ങനെ ആ ആശയം അവിടംകൊണ്ട് ഒഴിവാക്കി.

1995ല്‍ ഞാനും അദ്ദേഹവും ‘അതാംഗ് ഹി അതാംഗ്’ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തമിഴ് ചിത്രങ്ങളും ഹിന്ദി ചിത്രങ്ങളും ഞങ്ങള്‍ സ്ഥിരമായി കാണാറുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ്. അദ്ദേഹവുമായി സഹകരിച്ചുകൊണ്ട് ഒരു ഹിന്ദി സിനിമ ചെയ്യാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു,’ ആമിര്‍ ഖാന്‍ പറയുന്നു.

Content Highlight: Aamir Khan Talks About Rajinikanth

Video Stories