ഇന്ത്യന്‍ സിനിമയിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്ന് അറിയപ്പെടുന്ന നടനാണ് ആമിര്‍ ഖാന്‍. 40 വര്‍ഷത്തിലധികം നീണ്ടുനിന്ന സിനിമാ ജീവതത്തില്‍ ആമിര്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. ബോളിവുഡിലെ പല റെക്കോഡ് കളക്ഷനും ആമിറിന്റെ ചിത്രങ്ങളിലൂടെയാണ് പിറന്നത്. ഹിന്ദിയിലെ ആദ്യത്തെ 200, 300, 700, 1000 കോടി ചിത്രങ്ങള്‍ തന്റെ പേരിലാക്കാന്‍ ആമിര്‍ ഖാന് സാധിച്ചു.
എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ആമിറിന്റെ ഒരൊറ്റ ചിത്രം പോലും ബോക്സ് ഓഫീസില്‍ ഹിറ്റായിട്ടില്ല. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ലാല്‍ സിങ് ഛദ്ദ ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താതെ പോയത് വലിയ വാര്‍ത്തയായിരുന്നു.
ജനങ്ങള്‍ തന്നെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുമ്പോള്‍ എന്താണ് തോന്നുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ആമിര്‍ ഖാന്‍. ജനങ്ങള്‍ സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുമ്പോള്‍ തനിക്ക് അത്ഭുതമാണ് തോന്നാറുള്ളതെന്നും താനൊരു സൂപ്പര്‍സ്റ്റാര്‍ അല്ലെന്നും ആമിര്‍ ഖാന്‍ പറയുന്നു. ഒരു മുറിയിലേക്ക് കയറിച്ചെല്ലുമ്പോള്‍ ആളുകള്‍ സല്‍മാന്‍ ഖാനെപ്പോലെയോ ഷാരൂഖിനെപ്പോലെയോ തന്നെ ശ്രദ്ധിക്കാറില്ലെന്നും അവിടെ ഒരു വെയ്റ്ററെപ്പോലെയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞാന്‍ സൂപ്പര്‍സ്റ്റാര്‍ അല്ല. എനിക്ക് അതിനുള്ള യോഗ്യതകളില്ല – ആമിര്‍ ഖാന്‍
വെയ്റ്റര്‍ എന്ന് പ്രയോഗിച്ചത് സാധാരണക്കാര്‍ എന്ന നിലയില്‍ മാത്രമാണെന്നും ഒരു സൂപ്പര്‍സ്റ്റാര്‍ ആകാനുള്ള യോഗ്യത തനിക്കില്ലെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആമിര്‍ ഖാന്‍.
‘ജനങ്ങള്‍ സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുമ്പോള്‍ എനിക്ക് അത്ഭുതമാണ് തോന്നാറ്. കാരണം ഞാനൊരു സൂപ്പര്‍സ്റ്റാര്‍ അല്ല. ഒരു മുറിയിലേക്ക് ഞാന്‍ കയറുമ്പോള്‍ എന്നെ ആളുകള്‍ സല്‍മാന്‍ ഖാനെപ്പോലെയോ ഷാരൂഖിനെപ്പോലെയോ ശ്രദ്ധിക്കാറില്ല. അവിടെ ഞാന്‍ ഒരു വെയ്റ്ററെപ്പോലെയാണ്. ഞാന്‍ സൂപ്പര്‍സ്റ്റാര്‍ അല്ല. എനിക്ക് അതിനുള്ള യോഗ്യതകളില്ല.
ക്ഷമിക്കണം, വെയ്റ്റര്‍ എന്ന് പ്രയോഗിച്ചത് സാധാരണക്കാര്‍ എന്ന നിലയില്‍ മാത്രമാണ് അല്ലാതെ വെയ്റ്റര്‍മാരെ അപമാനിക്കാനല്ല.
അമിതാഭ് ജിയെപ്പോലെയോ സല്‍മാന്‍ ഖാനെപ്പോലെയോ ഷാരൂഖ് ഖാനെപ്പോലെയോ ഞാന്‍ ഒരു സൂപ്പര്‍സ്റ്റാറല്ല. അതുപോലെ അജയ് ദേവ്ഗണും ഹൃതിക് റോഷനുമെല്ലാം വലിയ താരങ്ങളാണ്. ഇവരില്‍ ആരാണ് വലിയ താരം എന്ന് പറയാനാകില്ല,’ ആമിര്‍ ഖാന്‍ പറയുന്നു.
Content highlight: Aamir Khan talks about his stardom