സിനിമ പ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ബോളിവുഡ് സൂപ്പര്‍സ്റ്റാറുകളാണ് ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍. മൂന്ന് പേരും 100 കോടി ക്ലബ്ബില്‍ പലപ്പോഴും മുത്തമിട്ടിട്ടുള്ള ബ്രാന്‍ഡുകളാണ്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ ഒന്നിച്ചുള്ള ഒരു ചിത്രം ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.
മൂന്ന് പേരും ഒന്നിച്ചുള്ള സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ആമിര്‍ ഖാന്‍. റെഡ് സീ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകദേശം ആറ് മാസം മുമ്പ് മൂന്ന് പേരും ഒന്നിച്ച് സിനിമ ചെയ്യുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നെന്ന് ആമിര്‍ ഖാന്‍ പറയുന്നു. താനായിരുന്നു ആ സംഭാഷണത്തിന് മുന്‍കൈ എടുത്തതെന്നും ഇനിയും ഒന്നിച്ചിലൊരു സിനിമ ചെയ്തില്ലെങ്കില്‍ അത് വല്ലാത്ത നഷ്ടമായിരിക്കുമെന്ന് സല്‍മാന്‍ ഖാനും ഷാരുഖ് ഖാനും പറഞ്ഞെന്നും ആമിര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
ഷാരുഖ് ഖാനും സല്‍മാന്‍ ഖാനും ഒന്നിച്ചുള്ള സിനിമ ചെയ്യുന്നതില്‍ ആവേശഭരിതരായിരുന്നെന്നും എന്നാല്‍ യോജിക്കുന്ന ഒരു തിരക്കഥ വന്നാല്‍ മാത്രമേ അത് സംഭവിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഒന്നിച്ചുള്ള സിനിമ കുറച്ച് സമയം എടുത്താലും എന്തായാലും ഒരിക്കല്‍ നടക്കുമെന്നും ആമിര്‍ ഖാന്‍ പറയുന്നു.
സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന കിങ് എന്ന ചിത്രത്തിലാണ് ഷാരുഖ് ഖാന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അഭിഷേക് ബച്ചന്‍, അഭയ് വര്‍മ എന്നിവര്‍ക്കൊപ്പം ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഖാനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
സാജിദ് നദിയാദ്വാല സംവിധാനം ചെയ്യുന്ന സിക്കന്ദര്‍ എന്ന ചിത്രത്തിലാണ് സല്‍മാന്‍ ഖാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ രശ്മിക മന്ദാനയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സംവിധായകന്‍ ആറ്റ്ലിയുമായി പുതിയൊരു ചിത്രത്തിനായി സഹകരിക്കാനും ഒരുങ്ങുകയാണ് സല്‍മാന്‍ ഖാന്‍.
ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ച സിതാരെ സമീന്‍ പറാണ് ആമിര്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രം.
Content Highlight: Aamir Khan shared an exciting update about a potential film featuring himself alongside Salman Khan and Shah Rukh Khan