| Friday, 16th October 2020, 11:31 pm

ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങി ആമീര്‍ ഖാന്റെ മകന്‍; അഭിനയിക്കുന്നത് മലയാള ചിത്രത്തിന്റെ റീമേക്കില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: നടന്‍ ആമീര്‍ ഖാന്റെ മകന്‍ ജുനൈദ് സിനിമയിലേക്ക്. മലയാളത്തിലെ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ഇഷ്‌കിന്‍റെ  റീമേക്കിലാണ് ജുനൈദ് നായകനാവുന്നത്.

മൂന്നുവര്‍ഷമായി നാടക രംഗത്ത് സജീവമാണ് ജുനൈദ്. നീരജ് പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഹിന്ദി തിരക്കഥ പൂര്‍ത്തിയായതായി നേരത്തേ നീരജ് പറഞ്ഞിരുന്നു.

എ വെനസ്‌ഡേ, സ്‌പെഷ്യല്‍ ഛബ്ബീസ്, എം.എസ് ധോണി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ഹിറ്റ് സംവിധായകനാണ് നീരജ് പാണ്ഡേ. അതേസമയം മലയാളത്തിലെ ഹിറ്റ് ചിത്രം പുതിയ നിയമവും നീരജ് റീമേക്ക് റൈറ്റ് സ്വന്തമാക്കിയിട്ടുണ്ട്.

റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും സംവിധായകന്‍ നീരജ് പാണ്ഡേയുടെ നിര്‍മ്മാണ കമ്പനിയും ചേര്‍ന്നാണ് ചിത്രം ഹിന്ദിയില്‍ ഒരുക്കുന്നത്.

മലയാളത്തില്‍ ഷെയിന്‍ നിഗം,ആന്‍ ശീതള്‍,ഷൈന്‍ ടോം ചാക്കോ എന്നിവരായിരുന്നു പ്രധാന വേഷത്തില്‍ എത്തിയിരുന്നത്. ചിത്രം സംവിധാനം ചെയ്തത് പുതുമുഖ സംവിധായകനായ അനുരാജ് മനോഹര്‍ ആയിരുന്നു.

ഏ.വി.എ പ്രൊഡക്ഷന്‍സിന് വേണ്ടി മുകേഷ് ആന്‍.മേത്ത,ഏ.വി അനൂപ്,ഇ.വി സാരഥി എന്നിവരായിരുന്നു ഇഷ്‌ക് നിര്‍മ്മിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Aamir Khan’s son Junaid act a malayalam remake movie in Bollywood

Latest Stories

We use cookies to give you the best possible experience. Learn more