|

ആമീര്‍ഖാന്റെ ലാല്‍ സിംഗ് ഛദ്ദയുടെ ഷൂട്ടിംഗ് തുര്‍ക്കിയില്‍ പുനരാരംഭിച്ചു; റിലീസ് തിയ്യതി മാറ്റി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: ആമീര്‍ഖാന്‍ നായകനാവുന്ന പുതിയ ചിത്രം ലാല്‍ സിംഗ് ഛദ്ദയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചു. തുര്‍ക്കിയിലാണ് ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ ആരംഭിക്കുന്നത്.

ചിത്രം 2020 ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ലോക്ക്ഡൗണ്‍ ആയതോടെ ഷൂട്ടിംഗ് മുടങ്ങിയതോടെ 2021 ക്രിസ്മസിന് തിയേറ്ററുകളില്‍ എത്തിക്കാനാണ് തീരുമാനം.

സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ സംവിധാനം ചെയ്ത അദ്വൈത് ചന്ദന്‍ ആണ് ലാല്‍ സിങ് ഛദ്ദയും സംവിധാനം ചെയ്യുന്നത്. നേരത്തെ കേരളത്തിലും ചിത്രത്തിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു.

ഓസ്‌ക്കാര്‍ പുരസ്‌ക്കാരം നേടിയ വിഖ്യാത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. ചിത്രത്തിലെ ആമീറിന്റെ ലുക്ക് നേരത്തെ വൈറലായിരുന്നു.

കരീന കപൂറാണ് ചിത്രത്തില്‍ നായികയാവുന്നത്. ആമീര്‍ഖാനും വയാകോമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രീതമാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlights : Shooting of Aamir Khan’s Lal Singh Chadha resumes in Turkey; Release date changed