പി.കെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്. ജോലിത്തിരക്കാണെങ്കിലും പി.കെ കാണുന്നത് മോദിക്ക് രസകരമായ അനുഭവമായിരിക്കുമെന്നും ആമിര്‍ പറഞ്ഞു.
” പ്രധാനമന്ത്രിയ്ക്ക് എപ്പോഴും ജോലിത്തിരക്കാണെന്ന് അറിയാം. മോദി പി.കെ കാണുകയാണെങ്കില്‍ രസമായിരിക്കും.” ചിത്രത്തിന്റെ പ്രമോഷന് ചടങ്ങിനിടയില്‍ മോദി പറഞ്ഞു.
ചിത്രത്തില്‍ ഭോജ്പുരി ഡയലോഗുകളാണ് ആമിര്‍ പറയുന്നത്. അത് പഠിക്കാനായി നാലുമാസത്തോളം എടുത്തെന്നാണ് താരം പറയുന്നത്. ശാന്തിഭൂഷണിന്റെ ശിക്ഷണത്തിലാണ് താന്‍ ഭോജ്പുരി പഠിച്ചതെന്നും ആമിര്‍ വ്യക്തമാക്കി.
” ചിത്രത്തിനു വേണ്ടി മറ്റേതെങ്കിലും ഭാഷ ഞങ്ങള്‍ക്ക് തിരഞ്ഞെടുക്കാമായിരുന്നു. പക്ഷെ ഞാന്‍ പറഞ്ഞു ചിത്രത്തിലെ നായകന് ഭോജ്പുരി സംസാരിക്കുന്നതാണ് സിനിമയ്ക്ക് നിറം നല്‍കുകയെന്ന്.” ആമിര്‍ പറയുന്നു.
കാരി ബോലിയിലായിരുന്നു ചിത്രത്തിന്റെ തിരക്കഥ. തന്റെ അഭിപ്രായം പരിഗണിച്ചാണ് അത് ഭോജ്പുരിയിലേക്ക് മാറ്റിയതെന്നും താരം വെളിപ്പെടുത്തി.
“ഗംഗ യമുന” എന്ന ചിത്രത്തില്‍ ഭോജ്പുരി സംസാരിച്ച ദിലീപ് കുമാറിനെയും ആമിര്‍ സ്മരിച്ചു. ആ ചിത്രത്തിന്റെ സ്വാധീനം മൂലമാണ് താന്‍ ഭോജ്പുരിയെ ഇഷ്ടപ്പെട്ടതെന്നും ആമിര്‍ വ്യക്തമാക്കി.