ന്യൂദല്‍ഹി: പി.കെ സിനിമയുടെ പ്രചരണത്തിനായി ആമിര്‍ഖാന്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായം തേടിയെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ചിത്രത്തിന്റെ പാകിസ്ഥാനിലെ പ്രചരണ ചുമതല ഐ.എസ്.ഐ ആണ് നിര്‍വഹിച്ചതെന്നുും സ്വാമി ആരോപിച്ചു. ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരം ആമിര്‍ നല്‍കിയിട്ടില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ അംബാസഡര്‍ സ്ഥാനത്തിരുന്ന് കൊണ്ട് രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടെന്ന് പറഞ്ഞത് തെറ്റാണെന്നും അങ്ങനെ തോന്നുന്നെങ്കില്‍ രാജ്യം വിടുകയാണ് ചെയ്യേണ്ടതെന്നും സ്വാമി പറഞ്ഞു. ബി.ജെ.പി നേതാവ് രാം മാധവും കഴിഞ്ഞ ദിവസം ആമിര്‍ഖാനെതിരെ രംഗത്തുവന്നിരുന്നു. ഇന്ത്യയുടെ അന്തസിനെക്കുറിച്ച് ഓട്ടോറിക്ഷ ഡ്രൈവറെ മാത്രമല്ല ഭാര്യ കിരണ്‍ റാവുവിനേയും ആമിര്‍ഖാന്‍ പഠിപ്പിക്കണമെന്നായിരുന്നു രാംദേവിന്റെ പ്രസ്താവന.
കഴിഞ്ഞ നവംബറിലാണ് രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ച് വരുന്നതായി ആമിര്‍ പറഞ്ഞിരുന്നത്. ഇതിന് ശേഷം കടുത്ത അസഹിഷ്ണുതയാണ് ആമിറിന് സംഘപരിവാര്‍ നേതാക്കളില്‍ നിന്നും നേരിടേണ്ടി വന്നത്.