Advertisement
അമ്മയുടെ കൊവിഡ് ഫലം നെഗറ്റീവാകാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം; ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആമിര്‍
national news
അമ്മയുടെ കൊവിഡ് ഫലം നെഗറ്റീവാകാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം; ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആമിര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jun 30, 07:51 am
Tuesday, 30th June 2020, 1:21 pm

ന്യൂദല്‍ഹി: ആമിര്‍ഖാന്റെ ഓഫീസ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആമിര്‍ഖാന്‍ തന്നെയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. ആമിര്‍ഖാന്റെ ഓഫീസ് ജീവനക്കാരില്‍ ചിലര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

‘എന്റെ ഓഫീസ് ജീവനക്കാരില്‍ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അവരെ ക്വാറന്റീനിലാക്കിയിട്ടുണ്ട്. മറ്റു ജീവനക്കാര്‍ക്ക് കൊവിഡ് ഫലം നെഗറ്റീവ് ആണ്,’ ആമിര്‍ഖാന്‍ പറഞ്ഞു.

തന്റെ പരിശോധനാഫലവും നെഗറ്റീവാണെന്ന് ആമിര്‍ഖാന്‍ പ്രതികരിച്ചു.

‘ഞങ്ങളുടെ എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്. അമ്മ സീനത്ത് ഹുസൈനിനെ പരിശോധനയ്ക്ക് വിധേയയാക്കാന്‍ ഒരുങ്ങുകയാണ്,’ അദ്ദേഹം പറഞ്ഞു.

തന്റെ അമ്മയ്ക്ക് കൊവിഡ് പരിശോധനാഫലം നെഗറ്റീവാകാന്‍ പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പൊസീറ്റായവര്‍ക്ക് മികച്ച പരിചരണമാണ് ലഭിക്കുന്നതെന്നും അവരെ ക്വാറന്റീനിലാക്കുന്നതില്‍ ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും ആമിര്‍ഖാന്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ