[]ന്യൂദല്‍ഹി: കശ്മീരിലെ പ്രളയബാധിത പ്രദേശത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ബോളിവുഡ് മുന്‍നിര താരങ്ങള്‍ ഒരുമിക്കുന്നു. അമിതാഭ് ബച്ചന്‍, അമീര്‍ ഖാന്‍, ഗുല്‍സര്‍, രണ്‍ബീര്‍ കപൂര്‍, ഫര്‍ഹാന്‍ അക്തര്‍, സൊണാക്ഷി സിന്‍ഹ എന്നിവരാണ് ഫണ്ട് കണ്ടെത്താനുള്ള കാമ്പെയിനിന് പൂര്‍ണ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
എന്റര്‍ടൈന്‍മെന്റ് മാനേജ്‌മെന്റ് അസോസിയേഷനും ഫിലിം ആന്റ് ടെലിവിഷന്‍ പ്രോഡ്യൂസേഴ്‌സ് ഗില്‍ഡും സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസും സംയുക്തമായാണ് കാമ്പെയ്ന്‍ സംഘടിപ്പിക്കുന്നത്.
ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തിലാണ് കാമ്പെയ്ന്‍ ആരംഭിച്ചത്. ജമ്മു കശ്മീര്‍ ജനതയെ സഹായിക്കാന്‍ രാഷ്ട്രം കൈകോര്‍ക്കണമെന്ന സന്ദേശം ഗാന്ധി ജയന്തി ദിനത്തില്‍ രണ്‍ബീര്‍ ഉയര്‍ത്തിയതോടെയാണ് കാമ്പെയ്‌നിന് തുടക്കമായത്. കാമ്പെയ്‌നിന്റെ പ്രചരണത്തിനായി പ്രമോ ഗാനവും തയ്യാറാക്കിയിട്ടുണ്ട്. ഗുല്‍സറും, വിശാല്‍ ഭരദ്വാജും തയ്യാറാക്കിയ ഗാനം സുഖ്‌വീന്ദര്‍ സിങ്ങാണ് ആലപിച്ചത്.
ഒക്ടോബര്‍ 18ന് അമിര്‍, ഫര്‍ഹാന്‍, ശര്‍മിള ടാഗോര്‍, ഇമിത്യാസ് അലി, രേഖ ഭരദ്വാജ്, സോനു നിഗം, ഗുല്‍സര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഒരു പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കാന്‍ താരങ്ങള്‍ ജനങ്ങളോടും എന്‍.ജി.ഒകളോടും ആവശ്യപ്പെട്ടു.
ജമ്മു കശ്മീര്‍ ജനതയുടെ അവസ്ഥ ആശങ്കാജനകമാണെന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞു. പ്രളയം ഇവരുടെ ദുരിതം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ ജനതയ്ക്ക് പിന്തുണ നല്‍കാന്‍ നമുക്ക് രാജ്യത്തെ മുഴുവന്‍ ജനതയെയും ലോകത്തെയും ക്ഷണിക്കാണെന്നും അമിതാഭ് പറഞ്ഞു.
കാമ്പെയ്‌നിന്റെ ഭാഗമായി മുംബൈ, ചെന്നൈ, ബംഗളുരു, കൊല്‍ക്കത്ത, ജയ്പൂര്‍ എന്നിവിടങ്ങളിലും പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.