| Thursday, 13th February 2020, 3:06 pm

ദല്‍ഹി ആംആദ്മി പാര്‍ട്ടിക്ക് നല്‍കുന്നത് പുത്തനുണര്‍വ്വ്; മഹാരാഷ്ട്രക്ക് പുറമേ മറ്റൊരു സംസ്ഥാനത്തും തെരഞ്ഞെടുപ്പ് പോരാട്ടത്തിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശം അടങ്ങും മുന്‍പേ ബീഹാറില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി. 243 അംഗ നിയമസഭയിലേക്കാണ് ഈ വര്‍ഷമവസാനം തെരഞ്ഞെടുപ്പ് നടക്കുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആംആ്ദമി പാര്‍ട്ടി ബീഹാര്‍ അദ്ധ്യക്ഷനായ ശത്രുഘ്‌നന്‍ സാഹുവാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് അംഗത്വ വിതരണം ആരംഭിച്ചെന്നും വികസന മന്ത്രം മുന്നോട്ട് വെച്ചു തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ശത്രുഘ്‌നന്‍ സാഹു പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്തിന്റെ 26 ജില്ലകളിലും എത്തുന്ന ജന്‍ സംവാദ് യാത്ര അടുത്ത് തന്നെ ആരംഭിക്കുമെന്നും ശത്രുഘ്‌നന്‍ സാഹു പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ആംആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയില്‍ നിന്നുള്ള ആംആദ്മി പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായ പ്രീതി ശര്‍മ്മ മേനോനാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ദല്‍ഹി മോഡല്‍ ഭരണം വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രീതി ശര്‍മ്മ മേനോന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more