| Friday, 21st April 2017, 3:24 pm

വിശ്വാസികള്‍ക്ക് വേണ്ടാത്ത കയ്യേറ്റത്തിന്റെ കുരിശ് പിണറായി വിജയന്‍ എന്തിനു വേണ്ടി ചുമക്കുന്നു?: ആം ആദ്മി പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിശ്വാസികള്‍ക്ക് വേണ്ടാത്ത കുരിശ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചുമക്കുന്നത് എന്തിന് വേണ്ടിയാണെന്ന് ആം ആദ്മി പാര്‍ട്ടി കേരള ഘടകം. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി കുരിശ് പൊളിച്ച് നീക്കിയ നടപടി തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമ്പോള്‍ അത് കേരള ജനതയോടുള്ള അവഹേളനമാണെന്ന് കൃത്യമായി പറയേണ്ടിയിരിക്കുന്നെന്നും ആം ആദ്മി പാര്‍ട്ടി വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു.


Also read മികച്ച തൊഴിലവസരം വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥികളെ കബളിപ്പിച്ച് കോഴിക്കോട് എയിംഫില്‍ അക്കാദമി; വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നതായും പരാതി 


കയ്യേറ്റങ്ങള്‍ തകര്‍ക്കുമ്പോള്‍ മതത്തിന്റെ ചിഹ്നങ്ങളുമായ് വന്നു വര്‍ഗീയ പ്രീണനമാണ് പിണറായി അടക്കമുള്ളവര്‍ നടത്തുന്നതെന്നും ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. പണത്തിന്റെയും രാഷ്ട്രീയാധികാരത്തിന്റെയും ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെയും മാഫിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കെട്ടി പൊക്കിയ കയ്യേറ്റങ്ങള്‍ തകര്‍ന്ന് വീഴാന്‍ തുടങ്ങുമ്പോള്‍ അതിനെ രക്ഷിക്കാന്‍ മതത്തിന്റെ ചിഹ്നങ്ങളുമായി വന്നു വര്‍ഗീയ പ്രീണനം ആണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ ചെയ്യുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു.

“മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കും എന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും നിരന്തരം പറയുമ്പോള്‍ ഓരോ ദിവസം എന്നോണം അവിടെ കയ്യേറ്റം വര്‍ദ്ധിച്ചു വരുന്നതായി നാം കാണുന്നു. കയ്യേറ്റങ്ങള്‍ തടയുന്നതിനായുള്ള മാര്‍ഗമായി ഏറ്റവും പുതുതായി കുരിശ് വിഷയം നമ്മള്‍ കാണുന്നുണ്ട്. ലോകത്തെ ഒരു വിശ്വാസിയും കുരിശിന്റെ ദുരുപയോഗം അംഗീകരിക്കുകയില്ല എന്നു ഉറപ്പുള്ള കാര്യമാണ്.


Dont miss ദിലീപിനെ നായകനാക്കി സിനിമ ചെയ്യണം; ആഗ്രഹം വെളിപ്പെടുത്തി ഗൗതം വാസുദേവ് മേനോന്‍ 


പാരിസ്ഥിതിക സന്തുലനത്തിന്റെ ഏറ്റവും വലിയ പ്രവാചകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പോപ്പ് ഫ്രാന്‍സിസ് ഇത് അറിഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹം തന്നെ വന്ന് ആ കുരിശ് എടുത്ത് മാറ്റുമായിരുന്നു. കാരണം പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയും ദരിദ്രരുടെ ഉന്നമനത്തിനു വേണ്ടിയും ഇത്രയധികം പോരാടുന്ന ഒരു മഹനീയ വ്യക്തിത്വം പോപ്പ് ആയി നില്‍ക്കുന്ന ഒരു കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ കൂടെയുള്ള എല്ലാവരും ഈ നടപടിയെ പിന്താങ്ങിയിരിക്കുന്നെന്നും.” ആം ആദ്മി ചൂണ്ടിക്കാട്ടി.

കയ്യേറ്റ ഭൂമിയിലെ കുരിശിന് എന്ത് പുണ്യമാണുള്ളതെന്ന് ചോദിക്കുന്ന ആം ആദ്മി പുരോഹിതന്മാരെ വളരെ മോശമായി ചിത്രീകരിച്ച മുഖ്യമന്ത്രി വിശ്വാസികളുടെ പിന്നാലെ കൂടിയിരിക്കുകയാണെന്നും വിശ്വാസികള്‍ക്ക് വേണ്ടാത്ത കുരിശ് മുഖ്യമന്ത്രി ചുമക്കുന്നത് എന്തിന് വേണ്ടിയാണെന്നും ഇത് കയ്യേറ്റക്കാരെ സംരക്ഷിക്കാനുള്ള അടവ് മാത്രമാണ് എന്നു നമ്മള്‍ തിരിച്ചറിയണമെന്നും പറയുന്നു.

തീര്‍ച്ചയായും ഇതിനോട് പ്രതിരോധിക്കുക തന്നെ വേണം. മത വിശ്വാസങ്ങളുടെ പേര് പറഞ്ഞ് കയ്യേറ്റങ്ങള്‍ തടയാന്‍ ആര് തന്നെ ശ്രമിച്ചാലും വിശ്വാസികള്‍ അടക്കം കേരളം മുഴുവന്‍ സര്‍ക്കാറിന് എതിരെ രംഗത്തു വരണമെന്നും മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തുടങ്ങിയ നാള്‍ തന്നെ സി.പി.ഐ.എം പ്രവര്‍ത്തകരും, മന്ത്രി എം.എം മണിയും കയ്യേറ്റക്കാരുടെ കൂടെ നിന്ന് സബ് കളക്റ്റര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ നില്‍ക്കുകയായിരുന്നെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.

മൂന്നാര്‍ കയ്യേറ്റ ഒഴിപ്പിക്കല്‍ നടപടികള്‍ അവസാനിപ്പിക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കുരിശ് വിഷയത്തില്‍ ജനവികാരം സബ് കളക്ടര്‍ക്കെതിരെ വിട്ട് അദ്ദേഹത്തെ ഒഴിപ്പിക്കാനും മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നിരിക്കുകയാണെന്നും ആം ആദ്മി ആരോപിച്ചു.

“സി.പി.ഐ.എം പത്രം കയ്യേറ്റം ഒഴിപ്പിക്കല്‍ ഉദ്യോഗസ്ഥ തലത്തില്‍ ആര്‍.എസ്.എസ് ഗൂഢാലോചനയാണെന്നു പറയുന്നു. ഇതില്‍ നിന്നെല്ലാം വളരെ വ്യക്തമാണ് മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ ആണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നത്. കുരിശ് പൊളിച്ചു വിഷയത്തില്‍ ജന വികാരം സബ് കളക്ടര്‍ക്കെതിരെ വിട്ട് അദ്ദേഹത്തെ ഒഴിപ്പിക്കാനും മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നു. പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ വിട്ട് സര്‍ക്കാര്‍ അതിന്റെ കടമ നിറവേറ്റണം, മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട പിന്തുണ നല്‍കണം.”

We use cookies to give you the best possible experience. Learn more