[] തിരുവന്തപുരം: കേരളത്തില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും രണ്ട് മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ജയപരാജയങ്ങളെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളായി മാറി.
സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളില്‍ ഏറ്റവുമധികം വോട്ട് നേടിയത് എറണാകുളം മണ്ഡലത്തില്‍ മത്സരിച്ച അനിത പ്രതാപാണ്. അനിതക്ക് അമ്പതിനായിരത്തിലധികം വോട്ടുകള്‍ നേടാനായി. 15,000 വോട്ടിന്റെ ആകെ ഭൂരിപക്ഷത്തിനാണ് ശശി തരൂര്‍ വിജയിച്ചത്.
വളരെ വ്യക്തമായി ആം ആദ്മി പാര്‍ട്ടിയുടെ വോട്ടുകള്‍ വിജയത്തെ നിര്‍ണിയിച്ച മറ്റൊരു മണ്ഡലം തൃശ്ശൂരാണ്. തൃശ്ശൂരില്‍ സി.പി.ഐയിലെ സി.എന്‍ ജയദേവന്‍ വിജയിച്ചത് 38,227 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ മണ്ഡലത്തില്‍ ആപ്പ് സ്ഥാനാര്‍ഥിയായ പ്രശസ്ത എഴുത്തുകാരി സാറ ജോസഫ് 44,638 വോട്ട് നേടി.
പാര്‍ട്ടി കാര്യമായി വോട്ട് നേടിയ മറ്റ് രണ്ട് മണ്ഡലങ്ങള്‍ ചാലക്കുടിയും കോട്ടയവുമാണ്. ചാലക്കുടിയില്‍ കെ.എം നൂര്‍ദ്ദീന്‍ 35,189 വോട്ടും കോട്ടയത്ത് മത്സരിച്ച അനില്‍ ഐക്കര 26,342 വോട്ടും നേടി. ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ ആകെ നേടിയത് 255,076 വോട്ടുകളാണ്.