രംഗ് ദേ ബസന്തി... ഇന്ദ്രപ്രസ്ഥത്തില്‍ വിപ്ലവത്തിന്റെ കാറ്റ് വീശുമ്പോള്‍
Discourse
രംഗ് ദേ ബസന്തി... ഇന്ദ്രപ്രസ്ഥത്തില്‍ വിപ്ലവത്തിന്റെ കാറ്റ് വീശുമ്പോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th December 2013, 1:07 pm

തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഒരോ മണ്ടലങ്ങളില്‍ നിന്നും അഭിപ്രായ രൂപീകരണം നടത്തിയതിന് ശേഷമാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പിന്നീട് ആരോപണം ഉണ്ടായപ്പോള്‍ അവരെ പിന്‍വലിക്കാനും ആം ആദ്മി പാര്‍ട്ടി തയ്യാറായി. വോട്ട് ചെയ്യാനുള്ള അവകാശം മാത്രമല്ല സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള അവകാശം കൂടി ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു ആപ്.


line

എസ്സേയ്‌സ്/ ഷിദീഷ് ലാല്‍

line

shideesh-lalദല്‍ഹി നിയമസഭ ഇലക്ഷന്‍ ഫലം പുറത്ത് വന്നപ്പോള്‍ ഇന്ത്യ മുഴുവന്‍ ആശ്ചര്യത്തോടെ ഉറ്റ് നോക്കിയത് ഒരു വര്‍ഷം മാത്രം പ്രായം ഉള്ള ആം ആദ്മി പാര്‍ട്ടി നേടിയ ഉജ്ജ്വല വിജയം ആണ്. ആം ആദ്മി പാര്‍ട്ടി എന്ന കൊച്ചു പാര്‍ട്ടി തലസ്ഥാന നഗരി പിടിചെടുത്ത മാന്ത്രിക വിദ്യയിലൂടെ ഒരു സഞ്ചാരം.

2012 നവംബര്‍ 26 നാണ് ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചത്. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ അതിന്റെ പേര്, കൊടി, ചിഹ്നം , മുദ്രാവാക്യങ്ങള്‍ എല്ലാം വളരെ നിര്‍ണ്ണായകമാണ്.

ആം ആദ്മി പാര്‍ട്ടി എന്ന പേരിനര്‍ത്ഥം സാധാരണക്കാരന്റെ പാര്‍ട്ടി എന്നാണ്. അതിന്റെ ചുരുക്കെഴുത്തായ ആപ് ന്റെ ഹിന്ദി അര്‍ത്ഥം “താങ്കള്‍” എന്നാണ്. പുതുതായി കൊടി രൂപകല്‍പന ചെയ്യാതെ ഇന്ത്യന്‍ ദേശീയ പതാക മാത്രമാണ് അവര്‍ പാര്‍ട്ടി പരിപാടികളില്‍ ഉപയോഗിച്ചിരുന്നത്.

വന്ദേ മാതരം, ഭാരത് മാതാ കീ ജയ്, ഇന്‍ക്വിലാബ് സിന്ദാബാദ് തുടങ്ങിയ സ്വാതന്ത്ര്യസമരകാല മുദ്രാവാക്യങ്ങള്‍ മാത്രം ഉപയോഗിച്ച് സ്വാതന്ത്ര്യ സമരകാലത്ത് ഹിന്ദി മേഖലയില്‍ അലയടിച്ച “രംഗ് ദേ ബസന്തി ചോല മേരെ രംഗ് ദേ ബസന്തി” എന്ന ഗാനം പാര്‍ട്ടി പരിപാടികളില്‍ അവര്‍ എറ്റു പാടി.

തിരെഞ്ഞെടുപ്പ് ചിഹ്നമായി അവര്‍ ആവശ്യപെട്ടത് ദുസൂചകമായി കാണുന്ന ചൂല്‍ ആയിരുന്നു. ഇന്ത്യയിലെ അഴിമതിയെ പൂര്‍ണ്ണമായും അടിച്ചുവാരാനുള്ളതാണ് തങ്ങളുടെ ചൂല്‍ എന്നാണ് പരിഹസിച്ചവര്‍ക്ക് ആം ആദ്മി പാര്‍ട്ടി കൊടുത്ത മറുപടി.

പുതിയ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപം കൊള്ളുമ്പോള്‍ അത് സാധാരണ ജനങ്ങളില്‍ എത്താന്‍ സമയം എടുക്കും. പക്ഷെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇങ്ങനെ ഒരു പാര്‍ട്ടി ഉണ്ട് എന്ന് ജനങ്ങളെ അറിയിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്കായി.

പുതിയ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപം കൊള്ളുമ്പോള്‍ അത് സാധാരണ ജനങ്ങളില്‍ എത്താന്‍ സമയം എടുക്കും. പക്ഷെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇങ്ങനെ ഒരു പാര്‍ട്ടി ഉണ്ട് എന്ന് ജനങ്ങളെ അറിയിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്കായി.

അണ്ണാഹസാരെയുടെ ലോക്പാല്‍ ബില്‍ സമരത്തിലൂടെ കിട്ടിയ ബന്ധങ്ങള്‍ ആണ് കെജ്‌രിവാളും കൂട്ടരും ഇതിന് വേണ്ടി ഉപയോഗിച്ചത്. ഒരു കൂട്ടം ഓട്ടോറിക്ഷ തൊഴിലാളികളെ ആദ്യമെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ അവര്‍ക്കായി.

“ഇസ് ബാര്‍ ചലേഗി ജാഡൂ”” (ഇത്തവണ ചൂല്‍ തൂത്ത് വാരും) എന്ന കാപ്ഷനും കെജ്‌രിവളിന്റെ ഫോട്ടോയും ആയി ഓട്ടോറിക്ഷകള്‍ നഗരത്തില്‍ തലങ്ങും വിലങ്ങും പാഞ്ഞു.

ദല്‍ഹി പറയുന്നത്…

പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗാന്ധി തൊപ്പി വെച്ച് മാത്രം പുറത്തിറങ്ങി. മെ ഹൂം ആം ആദ്മി ( ഞാനാണ് സാധാരണക്കാരന്‍), മുജെ ചാഹിയെ ജനലോക്പാല്‍ ( എനിക്ക് ജന ലോക്പാല്‍ ബില്‍ വേണം), മുജെ ചാഹിയെ സ്വരാജ്( എനിക്കു സ്വതന്ത്ര്യം വേണം) തുടങ്ങിയ വാക്യങ്ങള്‍ ഗാന്ധി തൊപ്പിയില്‍ പതിഞ്ഞു. നഗരത്തിലെ പ്രധാന വ്യാപാര ഇടങ്ങളിലും മെട്രോ സ്‌റ്റേഷനുകളിലും എല്ലം ഗാന്ധി തൊപ്പിയണിഞ്ഞ പ്രവര്‍ത്തകര്‍ സ്ഥിരം കാഴ്ചയായി.

പാര്‍ട്ടി രൂപം കൊണ്ട് ആദ്യകാലത്ത് അഴിമതി കഥകള്‍ പുറത്ത് കൊണ്ട് വന്നതോടെ മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്കായി. ദേശീയ രാഷ്ട്രീയത്തിലെ ഉന്നതന്മാരെയാണ് ആം ആദ്മി പാര്‍ട്ടി ലക്ഷ്യം വെച്ചത്.

നിധിന്‍ ഗഡ്ക്കരിക്കെതിരായും റൊബര്‍ട് വധേരക്കെതിരായും ആരോപണങ്ങള്‍ പുറത്ത് കൊണ്ട് വന്നു. ചൈനീസ് ബാങ്ക് ഇന്ത്യയില്‍ കള്ളപണം ഇറക്കുന്നു എന്ന ആരോപണങ്ങള്‍ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായി. ആക്കാലത്ത് കെജ്‌രിവാളിന്റെ പത്രസമ്മേളനങ്ങളെ “ബോംബ്” എന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ വിളിച്ചിരുന്നത്.

തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഒരോ മണ്ടലങ്ങളില്‍ നിന്നും അഭിപ്രായ രൂപീകരണം നടത്തിയതിന് ശേഷമാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പിന്നീട് ആരോപണം ഉണ്ടായപ്പോള്‍ അവരെ പിന്‍വലിക്കാനും ആം ആദ്മി പാര്‍ട്ടി തയ്യാറായി. വോട്ട് ചെയ്യാനുള്ള അവകാശം മാത്രമല്ല സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള അവകാശം കൂടി ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു ആപ്.

അടുത്ത പേജില്‍ തുടരുന്നു

 


ആം ആദ്മി പാര്‍ട്ടിയുടെ ചില തീരുമാനങ്ങള്‍ മറ്റ് പാര്‍ട്ടികളും പിന്തുടരേണ്ടി വന്നു. മണ്ടലങ്ങളുടെ ആവശ്യാനുസരണം ഓരോ മണ്ടലങ്ങള്‍ക്കും വെവ്വേറെ പ്രകടന പത്രിക തയ്യറാക്കി. അത് ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചപ്പോള്‍ മറ്റ് പാര്‍ട്ടികളും ആ രീതി പിന്തുടര്‍ന്നു.


aap2[]ജനാധിപത്യത്തില്‍ വിജയത്തിനും ജനങ്ങള്‍ക്കും ഇടയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പണം ആണ്. ഇലക്ഷ്ന്‍ ആവശ്യത്തിന് വേണ്ട പണം ചുരുങ്ങിയ കാലയളവില്‍ സ്വരൂപിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞു.

ലോക്പാല്‍ ബില്‍ സമരത്തിലൂടെ നേടിയെടുത്ത വിശ്വാസ്യതകാരണം ആം ആദ്മി പാര്‍ട്ടിക്ക് വലിയ തോതില്‍ സംഭാവന നല്‍കാന്‍ ജനങ്ങള്‍ തയ്യാറായി. സംഭവനകള്‍ നല്‍കുന്ന ആളുകളുടെ പേരുവിവരങ്ങള്‍ വെബ് സൈറ്റിലൂടെ പുറത്ത് വിട്ടു. പേര് വെളിപെടുത്താന്‍ തയ്യാറാവാത്ത ആളുകളുടെ സംഭാവനകള്‍ നിരസിച്ചു. സംഭാവന ലക്ഷ്യം വെച്ച തുകയില്‍ (20 കോടി) എത്തിയപ്പോള്‍ ഇനി സംഭാവന വേണ്ട എന്ന് പറയാനും ആം ആദ്മി പാര്‍ട്ടി തയ്യാറായി.

ആം ആദ്മി പാര്‍ട്ടിയുടെ ചില തീരുമാനങ്ങള്‍ മറ്റ് പാര്‍ട്ടികളും പിന്തുടരേണ്ടി വന്നു. മണ്ടലങ്ങളുടെ ആവശ്യാനുസരണം ഓരോ മണ്ടലങ്ങള്‍ക്കും വെവ്വേറെ പ്രകടന പത്രിക തയ്യറാക്കി. അത് ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചപ്പോള്‍ മറ്റ് പാര്‍ട്ടികളും ആ രീതി പിന്തുടര്‍ന്നു.

ബി.ജെ.പി ദല്‍ഹി സംസ്ഥാന പ്രസിഡന്റ് ആയ വിജയ് ഗോയലിനെ ആണ് ആദ്യം ബി.ജെ.പി പ്രസിഡന്റ് ആയി ഉയര്‍ത്തി കാട്ടിയത്. ആം ആദ്മി പാര്‍ട്ടി  അദ്ദേഹത്തിന്റെ അഴിമതി കഥകള്‍ പുറത്ത് കൊണ്ടുവന്നപ്പോള്‍ ആ തീരുമാനം പിന്‍വലിച്ചു ക്ലീന്‍ ഇമേജുള്ള തൊഴില്‍ കൊണ്ട് ഡോക്റ്റര്‍ ആയ ഹര്‍ഷ വര്‍ധനെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആയി പ്രഖ്യാപിച്ചു.

ആം ആദ്മി പാര്‍ട്ടി  ഒരു പാര്‍ട്ടിയാണോ എന്ന് ആദ്യം പരിഹസിച്ച മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ കൊണ്ട് ദല്‍ഹിയില്‍ ശക്ത്മായ ത്രികോണ മത്സരം നടക്കുന്നുണ്ട് എന്ന് പറയിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്കായി.

kejrival2ആധുനിക കാലത്തെ എല്ലാവിവര സങ്കേതിക വിദ്യകളും ആം ആദ്മി പാര്‍ട്ടി തെരെഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിച്ചു. മണിക്കൂറുക്കള്‍ ഇടവിട്ട് റേഡിയോയിലൂടെ അരവിന്ദ് കെജ്‌രിവാളിന്റെ വോട്ടഭ്യര്‍ത്ഥന ദല്‍ഹിക്കാര്‍ കേട്ടു.

70 ലക്ഷം രൂപ റേഡിയോ വഴിയുള്ള പരസ്യങ്ങള്‍ക്ക് വേണ്ടി മാത്രം ആം ആദ്മി പാര്‍ട്ടി ചെലവാക്കി. ട്വിറ്ററിലും ഫേസ്ബുക്കിലും വന്‍തൊതിലുള്ള പ്രചരണം അഴിച്ചു വിട്ടു. ലൈവ് ടി വി കളില്‍ തെരെഞ്ഞെടുപ്പ് ചിഹ്നമായ ചൂല്‍ മിന്നിമറഞ്ഞു. വിദേശത്തുള്ള ആം ആദ്മി അനുകൂളികളൊട് ദിവസം 20 പേരെ ഫോണില്‍ വിളിച്ച് വോട്ടഭ്യര്‍ത്ഥിക്കാന്‍ ആവശ്യപെട്ടു

പാര്‍ട്ടി രൂപം കൊണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കരുത്തയായ ഒരു പ്രവര്‍ത്തകയുടെ രക്തസാക്ഷിത്തത്തിനും ആം ആദ്മി പാര്‍ട്ടിക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നു. അരവിന്ദ് കെജ്‌രിവാളിന്റെ കൂടെ പരിവര്‍ത്തന്‍ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന സന്തോഷ് കോലി ഒരു ബൈക്ക് ആക്‌സിഡന്റില്‍ കൊല്ലപെടുകയുണ്ടായി.

സീമാപുരി മണ്ഡലത്തിലെ ആപ് സ്ഥാനാര്‍ത്ഥിയായി സന്തോഷ് കോലിയെ പ്രഖ്യാപിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അപകടം. ഒരു ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കോലിയെ കാര്‍ ഇടിക്കുകയായിരുന്നു. ആ കാര്‍ കണ്ടെത്താന്‍ പോലീസിനു ഇത് വരെ  കഴിഞ്ഞിട്ടില്ല. അതെ മണ്ഡലത്തില്‍ സന്തോഷ് കോലിയുടെ അനുജന്‍ ധര്‍മേന്ദ്ര കോലിയെ മത്സരിപ്പിച്ച് വിജയിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്കായി.

വിജയങ്ങള്‍ക്ക് ഷോര്‍ട്ട് കട്ടുകള്‍ ഇല്ല. ഇത് ഒരു വര്‍ഷം കൊണ്ടുണ്ടാക്കിയ വിജയവും അല്ല. കെജരിവാള്‍, മനീഷ് സീസോദിയ, സന്തോഷ് കോലി  തുടങ്ങിയ സമാനമനസ്‌കരായ ചെറുപ്പക്കാര്‍ പരിവര്‍ത്തന്‍ പ്രവര്‍ത്തകര്‍ ആയും വിവരാവകാശ പ്രവര്‍ത്തകര്‍ ആയും ലോക്പാല്‍ ബില്‍ പ്രവര്‍ത്തകര്‍ ആയും പതിനഞ്ച് വര്‍ഷത്തോളം ഇളക്കിമറിച്ച ദല്‍ഹിയുടെ മണ്ണില്‍ ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ വിത്തെറിഞ്ഞ് ഉജജ്വലമായ കന്നികൊയ്ത്ത് നടത്തുകയായിരുന്നു അവര്‍… അഴിമതിയും വിലകയറ്റവും സ്ത്രീകളുടെ അരക്ഷിതാവസ്ഥയും ഈ വിജയത്തിന് വളമായി മാറി.