പഞ്ചാബില്‍ തിരിച്ചടി നേരിട്ട് ആംആദ്മി; പാര്‍ട്ടി എം.പിയും എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നു
national news
പഞ്ചാബില്‍ തിരിച്ചടി നേരിട്ട് ആംആദ്മി; പാര്‍ട്ടി എം.പിയും എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th March 2024, 5:32 pm

ഛണ്ഡീഗഡ്: പഞ്ചാബില്‍ വന്‍ തിരിച്ചടി നേരിട്ട് ആംആദ്മി പാര്‍ട്ടി. സംസ്ഥാനത്തെ പാര്‍ട്ടി എം.പിയും എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്.

ജലന്ധര്‍ എം.പി സുശീല്‍ കുമാര്‍ റിങ്കു, ജലന്ദര്‍ വെസ്റ്റ് എം.എല്‍.എ ശീതള്‍ അന്‍ഗൂറല്‍ എന്നിവരാണ് ബുധനാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നത്. ആംആദ്മിയുടെ പഞ്ചാബിലെ ഒരെയൊരു എം.പി കൂടിയായിരുന്നു സുശീല്‍ കുമാര്‍ റിങ്കു.

2023ല്‍ പഞ്ചാബിലെ ജലന്ധറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുകയും നിര്‍ണായക ഭൂരിപക്ഷത്തോടെ സുശീല്‍ കുമാര്‍ ലോക്സഭാ എം.പി ആവുകയുമായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 23നാണ് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ കൂടിയായിരുന്ന റിങ്കു ആംആദ്മി പാര്‍ട്ടിയിലേക്ക് മാറിയത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജലന്ധറില്‍ നിന്ന് പാര്‍ട്ടി ടിക്കറ്റില്‍ സുശീല്‍ കുമാര്‍ റിങ്കുവിനെ ബി.ജെ.പി മത്സരിപ്പിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ജലന്ധര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി സുശീല്‍ കുമാറിനെ എ.എ.പി പ്രഖ്യാപിച്ചിരുന്നു.

അതേസമയം മദ്യനയ കേസില്‍ ആദായ നികുതി വകുപ്പ് കണ്ടെത്തിയ അഴിമതി പണം എവിടെയെന്നും സത്യാവസ്ഥ നാളെ കോടതിയില്‍ അറിയിക്കുമെന്നും അരവിന്ദ് കെജ്‌രിവാൾ സന്ദേശമറിയിച്ചിറയുന്നു. കെജ്‌രിവാളിന്റെ പങ്കാളി സുനിത കെജ്‌രിവാൾ മാധ്യമങ്ങളെ കണ്ട് സംസരിക്കുന്നതിനിടയിലാണ് കെജ്‌രിവാളിന്റെ സന്ദേശം വായിച്ചത്.

Content Highlight: Aam Aadmi Party MP and MLA from Punjab joins BJP