ദല്‍ഹിയില്‍ അധികാരം പിടിച്ച് രണ്ടാം നാള്‍ സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി; ദല്‍ഹി ആവേശം തുണക്കുമോ?
national news
ദല്‍ഹിയില്‍ അധികാരം പിടിച്ച് രണ്ടാം നാള്‍ സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി; ദല്‍ഹി ആവേശം തുണക്കുമോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th February 2020, 10:07 pm

മുംബൈ: ദല്‍ഹിയില്‍ 70ല്‍ 63 സീറ്റും നേടിയാണ് ആംആദ്മി പാര്‍ട്ടി അധികാരം സ്വന്തമാക്കിയത്. ചൊവ്വാഴ്ച ഫലം വന്ന് ആഹ്ലാദപ്രകടനം അവസാനിക്കുന്നതിന് മുമ്പേ മറ്റൊരു സുപ്രധാന തീരുമാനം പ്രഖാപിച്ചിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യ തലസ്ഥാന നഗരിയില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും പ്രവര്‍ത്തനം സജീവമാക്കും എന്ന് പ്രഖ്യാപിക്കും എന്ന വിധമാണ് ആ തീരുമാനം. മഹാരാഷ്ട്രയില്‍ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലെല്ലാം മത്സരിക്കുമെന്നാണ്  തീരുമാനം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയില്‍ നിന്നുള്ള ആംആദ്മി പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായ പ്രീതി ശര്‍മ്മ മേനോനാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ദല്‍ഹി മോഡല്‍ ഭരണം വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രീതി ശര്‍മ്മ മേനോന്‍ പറഞ്ഞു.

മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളെ തോല്‍പ്പിക്കാന്‍ സമാനമനസ്‌കരെ കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനത്തെ പാര്‍ട്ടിയെന്നും പ്രീതി ശര്‍മ്മ മേനോന്‍ പറഞ്ഞു.