കൊച്ചി: ആം ആദ്മി പാര്‍ട്ടിയുടെ കേരള ഘടകത്തെ പൂര്‍ണമായും പിരിച്ചുവിട്ട് ദേശീയ നേതൃത്വം. സംസ്ഥാനത്തെ പാര്‍ട്ടി കമ്മിറ്റികള്‍ പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ദേശീയ നേതൃത്വം അറിയിക്കുന്നത്. ഇതിനുമുമ്പും കേരളത്തിലെ കമ്മിറ്റിയെ ദേശീയ നേതൃത്വം പിരിച്ചുവിട്ടിരുന്നു.
പുതിയ ഭാരവാഹികളെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക് പറഞ്ഞു.
സന്ദീപ് പഥക്കിന്റെ നേതൃത്വത്തില്‍ ജനുവരി പത്തിന് കേരളത്തില്‍ നിന്നുള്ള പ്രധാനപ്പെട്ട നേതാക്കളെ ദല്‍ഹിയില്‍ വിളിപ്പിച്ച് പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ നടപടി.
കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിക്കാത്തതില്‍ ദേശീയ നേതൃത്വത്തിന് പരാതിയുണ്ടായിരുന്നു. മാസങ്ങള്‍ക്ക് ട്വന്റി ട്വന്റിയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതും ഫലപ്രദമായിരുന്നില്ല.
Content Highlight: Aam Aadmi Parties’s Kerala wing has been dissolved again by the national leadership