| Monday, 25th October 2021, 9:20 am

അയോധ്യ സന്ദര്‍ശനത്തിനിടെ അരവിന്ദ് കെജ്‌രിവാളിനെ ആക്രമിക്കാന്‍ ബി.ജെ.പി പദ്ധതിയിടുന്നു; സഞ്ജയ് സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ ആക്രമിക്കാന്‍ ബി.ജെ.പി ലക്ഷ്യമിടുന്നതായി ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എം.പി സഞ്ജയ് സിംഗ്. അടുത്തയാഴ്ച കെജരിവാള്‍ അയോധ്യ സന്ദര്‍ശനം നടത്താനിരിക്കേയാണ് ബി.ജെ.പി ആക്രമിക്കുമെന്ന സഞ്ജയ് സിംഗിന്റെ പ്രസ്താവന.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഒരു വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് എം.പി ഇക്കാര്യം പറഞ്ഞത്.

”ദീപാവലി ആഘോഷത്തിന് മുന്‍പായി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അയോധ്യയില്‍ റാം ലല്ല സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ യാത്ര തടസപ്പെടുത്തുവാന്‍ ഭാരതീയ ജനതാ പാര്‍ട്ടി ഗൂഢാലോചന നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. എത്തരത്തിലുള്ള പ്രസ്താവനകളാണ് അവരുടെ നേതാക്കള്‍ നടത്തുന്നതെന്ന് നിങ്ങളും കണ്ടിട്ടുണ്ടാവും,”
സഞ്ജയ് സിംഗ് പറഞ്ഞു.

ദയവായി ഇത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും എനിക്ക് പറയാനുള്ളത്.

ആംആദ്മി പാര്‍ട്ടിയേയും അരവിന്ദ് കെജ്‌രിവാള്‍ ജിയെയും ലക്ഷ്യം വെച്ചുകൊണ്ട്, അദ്ദേഹത്തിന്റെ യാത്രകളും ജോലിയും തടസപ്പെടുത്താന്‍ പൈശാചികമായ ഒരു പ്രവണതയാണ് ബി.ജെ.പിയ്ക്കുള്ളത്. ശ്രീരാമനെ ദര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും സഞ്ജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.

റാം ല്ലയുടെ ആശിര്‍വാദം തേടാന്‍ ദല്‍ഹി മുഖ്യമന്ത്രി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതില്‍ ബി.ജെ.പിയ്ക്ക് എന്താണ് പ്രശ്‌നമെന്നും ആംആദ്മി എം.പി ചോദിച്ചു.

അടുത്തയാഴ്ച ഉത്തര്‍പ്രദേശ് സന്ദര്‍ശനം നടത്താനിരിക്കുന്ന അരവിന്ദ് കെജ്‌രിവാള്‍ ഒക്ടോബര്‍ 26നാണ് പുതിയ രാമക്ഷേത്ര നിര്‍മാണം നടക്കുന്ന സ്ഥലം സന്ദര്‍ശിക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആംആദ്മി പാര്‍ട്ടി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Aam Aadmi MP says BJP is planning to attack Aravind Kejriwal during his Ayodhya visit

Latest Stories

We use cookies to give you the best possible experience. Learn more