തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഒരു വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് എം.പി ഇക്കാര്യം പറഞ്ഞത്.
”ദീപാവലി ആഘോഷത്തിന് മുന്‍പായി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അയോധ്യയില്‍ റാം ലല്ല സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ യാത്ര തടസപ്പെടുത്തുവാന്‍ ഭാരതീയ ജനതാ പാര്‍ട്ടി ഗൂഢാലോചന നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. എത്തരത്തിലുള്ള പ്രസ്താവനകളാണ് അവരുടെ നേതാക്കള്‍ നടത്തുന്നതെന്ന് നിങ്ങളും കണ്ടിട്ടുണ്ടാവും,”
സഞ്ജയ് സിംഗ് പറഞ്ഞു.
ദയവായി ഇത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും എനിക്ക് പറയാനുള്ളത്.
ആംആദ്മി പാര്‍ട്ടിയേയും അരവിന്ദ് കെജ്‌രിവാള്‍ ജിയെയും ലക്ഷ്യം വെച്ചുകൊണ്ട്, അദ്ദേഹത്തിന്റെ യാത്രകളും ജോലിയും തടസപ്പെടുത്താന്‍ പൈശാചികമായ ഒരു പ്രവണതയാണ് ബി.ജെ.പിയ്ക്കുള്ളത്. ശ്രീരാമനെ ദര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും സഞ്ജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.
प्रभु श्रीराम के दर्शन मे विघ्न डालना चाहती है भाजपा। अयोध्या में श्रीराम लला की दर्शन यात्रा में @ArvindKejriwal जी पर हमले की तैयारी कर रहे है भाजपाई । pic.twitter.com/gxgNJXXeSw
അടുത്തയാഴ്ച ഉത്തര്‍പ്രദേശ് സന്ദര്‍ശനം നടത്താനിരിക്കുന്ന അരവിന്ദ് കെജ്‌രിവാള്‍ ഒക്ടോബര്‍ 26നാണ് പുതിയ രാമക്ഷേത്ര നിര്‍മാണം നടക്കുന്ന സ്ഥലം സന്ദര്‍ശിക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആംആദ്മി പാര്‍ട്ടി നേരത്തേ പ്രഖ്യാപിച്ചിരുന്നു.