ന്യൂദല്‍ഹി: ദല്‍ഹിയില്‍ മുഴുവന്‍ സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. ബാക്കിയുള്ള 38 സീറ്റുകളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി.
അരവിന്ദ് കെജ്‌രിവാള്‍ ന്യൂദല്‍ഹിയിലും നിലവിലെ മുഖ്യമന്ത്രി അതിഷി കല്‍ക്കാജിയിലും മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സത്യേന്ദ്ര ജെയിനും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്.
പുതിയതായി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ട് പുതുമുഖങ്ങളും ബി.ജെ.പിയില്‍ നിന്നെത്തിയ രണ്ട് പേരും ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ദല്‍ഹിയില്‍ ആകെയുള്ള എഴുപത് സീറ്റിലേക്ക് നാല് ഘട്ടമായിട്ടാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത്. എന്നാല്‍ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്റെ അറിയിപ്പുകളൊന്നും വന്നിട്ടില്ല.
അതേസമയം ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ്, ബി.ജെ.പി തുടങ്ങിയവരെല്ലാം ദല്‍ഹിയില്‍ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു.
അരവിന്ദ് കെജ്‌രിവാളിന്റേത് ഉള്‍പ്പെടെയുള്ളവരുടെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ ആം ആദ്മി നേതാക്കള്‍ മൂന്നാംഘട്ടത്തില്‍ പ്രഖ്യാപിച്ചിരുന്നു.
ഇന്ന് രാവിലെ അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ ആം ആദ്മിയുടെ രാഷ്ട്രീയ കാര്യസമിത് യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ അവസാനഘട്ട പട്ടിക പുറത്തിറക്കിയത്.
Content Highlight: Aam Aadmi announces candidates for all seats; Kejriwal will contest