'ബ്രിക്‌സ് ഫിലിം ഫെസ്റ്റിവെലില്‍ ഇന്ത്യയില്‍ നിന്ന് മത്സരിക്കുന്നത് ആളൊരുക്കം'; ദേശീയ പുരസ്‌കാരത്തിന് തുല്യമായ അംഗീകാരമെന്ന് സംവിധായകന്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ ബ്രിക്‌സ് ഉച്ചകോടിയോടനുബന്ധിച്ച് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ബ്രിക്‌സ് ഫിലിം ഫെസ്റ്റിവല്ലിന്റെ കണ്ടമ്പ്രറി കോമ്പറ്റീഷന്‍ വിഭാഗത്തിലേക്ക് ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായി വി.സി അഭിലാഷിന്റെ ആളൊരുക്കം തെരഞ്ഞെടുക്കപ്പെട്ടു.
സെപ്റ്റംപര്‍ 23 മുതല്‍ ഒക്ടോബര്‍ 9 വരെയാണ് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. രാജ്യത്തെ നാല് സംവിധായകരുടെ രണ്ട് വീതം വര്‍ക്കുകളാണ് കേന്ദ്ര ഗവണ്‍മെന്റ് ഒദ്യോഗികമായി ഫെസ്റ്റിവല്ലിലേക്ക് നോമിനേറ്റ് ചെയ്തിരുന്നത്.
ആളൊരുക്കത്തെ കൂടാതെ വി.സി അഭിലാഷ് ഒരുക്കിയ ഡോക്യുമെന്ററി ‘ഒരു സുപ്രധാന കാര്യ’ വും ഇന്ത്യയുടെ പ്രസ്തുത നോമിനേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു.ഇതില്‍ നിന്നാണ് ആളൊരുക്കം ഔദ്യോഗിക എന്‍ട്രിയായി ഫെസ്റ്റിവല്‍ ടീം തെരഞ്ഞെടുത്തിരിക്കുന്നത്.
നാഷണല്‍ അവാര്‍ഡിന് തുല്യമായ മറ്റൊരു അംഗീകാരമാണ് ആളൊരുക്കത്തിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നാണ് സംവിധായകന്‍ വി.സി അഭിലാഷ് ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ടവരെ,
ആളൊരുക്കത്തിന് നാഷണല്‍ അവാര്‍ഡിന് തുല്യമായ മറ്റൊരു അംഗീകാരം കൂടി ലഭിച്ച വിവരം ആഹ്‌ളാദ പൂര്‍വ്വം അറിയിക്കട്ടെ.
ഈ വര്‍ഷത്തെ ബ്രിക്‌സ് ഉച്ചകോടിയോടനുബന്ധിച്ച്
ബ്രസീലിലെ റിയോ ഡി ജനീറോ (Rio de janeiro) യില്‍
സെപ്റ്റംപര്‍ 23 മുതല്‍ ഒക്ടോബര്‍ 9 വരെ നടക്കുന്ന ബ്രിക്‌സ് ഫിലിം ഫെസ്റ്റിവല്ലിന്റെ കണ്ടമ്പ്രറി കോമ്പറ്റീഷന്‍ വിഭാഗത്തിലേക്ക് ആളൊരുക്കം ഇന്ത്യയുടെ ഒഫിഷ്യല്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
രാജ്യത്തെ നാല് സംവിധായകരുടെ രണ്ട് വീതം വര്‍ക്കുകളാണ് കേന്ദ്ര ഗവണ്‍മെന്റ് ഒദ്യോഗികമായി ഫെസ്റ്റിവല്ലിലേക്ക് നോമിനേറ്റ് ചെയ്തിരുന്നത്.
(ആളൊരുക്കത്തെ കൂടാതെ ഞാന്‍ ഒരുക്കിയ ഡോക്യുമെന്ററി ‘ഒരു സുപ്രധാന കാര്യ’ വും ഇന്ത്യയുടെ പ്രസ്തുത നോമിനേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ നിന്നാണ് ആളൊരുക്കം ഔദ്യോഗിക എന്‍ട്രിയായി ഫെസ്റ്റിവല്‍ ടീം തെരഞ്ഞെടുത്തിരിക്കുന്നത്.)
സംവിധായകന്‍ എന്ന നിലയില്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനും ഔദ്യോഗിക ക്ഷണമുണ്ട്.
ഇന്ത്യയില്‍ നിന്ന് ഒരു ചിത്രത്തിന് കൂടി ഫെസ്റ്റിവല്‍ എന്‍ട്രി ലഭിക്കും.
ആളൊരുക്കത്തിന്റെ നിര്‍മ്മാതാവ് ജോളി സാറിനൊപ്പം ഖീഹഹ്യ ഘീിമുുമി രണ്ടാമത്തെ സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കിടെ വന്ന ഈ വാര്‍ത്ത ഞങ്ങളുടെ സന്തോഷം ഇരട്ടിപ്പിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ.
ജോളീവുഡ് മൂവീസിനും ഞങ്ങളുടെ ടീമിനും പിന്തുണ തന്ന മറ്റ് പ്രിയപ്പെട്ടവര്‍ക്കും നന്ദി പറയുന്നു.
#jollywood_Movies #Aalorukkam
Indrans Varghese Fernandez Benny Antony Nancy Ben S.l. Pradeep Samlal Pthomas Ajesh Sasidharan Praveen Unni Habib Kottakkal Santhosh Venpakal ViShnu KaLyani Srikanth K.V. Menon Sameera Sundaresan