പ്രഭാസ് ബ്രഹ്മാണ്ഡ ചിത്രം സഹോ കോപ്പിയടി വിവാദത്തില്‍ കുടുങ്ങിയതിന് പിന്നാലെ ഐശ്വര്യ റായിക്കെതിരെയും ആരോപണം. ഡിസൈനര്‍മാരായ ഫാല്‍ഗുനി ആന്‍ഡ് ഷെയ്ന്‍ പീകോക്കിന്റെ ആദ്യ പ്രിന്റ് മാഗസിനായ പീകോക്കിന്റെ ആദ്യ ലക്കത്തിന്റെ കവറിന് വേണ്ടി എടുത്ത ചിത്രമാണ് കോപ്പിയടി വിവാദത്തില്‍പ്പെട്ടത്.
ചുവപ്പ് ഗൗണണിഞ്ഞാണ് ഐശ്വര്യ കവര്‍ ഫോട്ടോയക്ക് പോസ് ചെയ്തിരിരിക്കുന്നത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു ഏണിയില്‍ തൂങ്ങിനിന്നാണ് ഐശ്വര്യയുടെ പോസ്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.
ഈ ചിത്രമാണ് ഇപ്പോള്‍ കോപ്പിയടി വിവാദത്തില്‍പ്പെട്ടത്. 2009ല്‍ ഹാര്‍പ്പേഴ്‌സിന്റെ ബസാര്‍ മാഗസിന്റെ കവറിന് വേണ്ടി കേറ്റ് വിന്‍സ്ലെറ്റ് പോസ് ചെയ്ത് എടുത്ത ചിത്രത്തെ കോപ്പിയടിച്ചാണ് ഐശ്വര്യയുടെ പുതിയ ചിത്രമെന്നാണ് ആരോപണം.
നടി ലിസ റേയാണ് സഹോയ്‌ക്കെിരെ ആരോപണം ഉന്നയിച്ചത്.ശലോ ശിവ് സൂല്‍മാന്‍ വരച്ച ചിത്രം, സാഹോയിലെ ഗാനത്തിന്റെ പോസ്റ്ററിന് വേണ്ടി അനുവാദമില്ലാതെ ഉപയോഗിച്ചെന്നാണ് ലിസ റേ ഉയര്‍ത്തുന്ന ആരോപണം.
2014ലെ ഡെസേര്‍ട്ട് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ‘പള്‍സ് ആന്റ് ബ്ലൂം (Pulse and Bloom) എന്ന കലാസൃഷ്ടിയാണ് സഹോയിലെ പാട്ട് സീനില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഒരു ബിഗ് ബജറ്റ് ചിത്രം യഥാര്‍ഥ കലാസൃഷ്ടിയെ എങ്ങനെ നശിപ്പിക്കുന്നു എന്നത് വ്യക്തമാണ് എന്ന് ലിസ ആരോപിക്കുന്നു. ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് ലിസയുടെ ആരോപണം.