| Thursday, 28th June 2012, 2:02 pm

പുറത്തിറങ്ങാന്‍ തയ്യാറായി ആകാശ് 2

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി : ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ ടാബ്ലറ്റ് ആയ ആകാശിന്റെ പുതിയ വേര്‍ഷന്‍ ആകാശ് 2 അടുത്തമാസത്തോടെ പുറത്തിറങ്ങുമെന്ന് ഡാറ്റാ വിന്‍ഡ് സി.ഇ.ഒ സുനിത് സിങ് തുളി അറിയിച്ചു.

മറ്റ് ടാബ്ലറ്റുകളില്‍ നിന്ന് വ്യത്യസ്തമായി കമ്പ്യൂട്ടര്‍ പ്രോഗ്രാമുളായ പൈതോണ്‍, c++, സിലാബ് എന്നിവയും ആകാശ് 2 ല്‍ ഉണ്ട്.

ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാറ്റാ വിന്‍ഡ് നൂറില്‍ പരം ടാബ്ലറ്റ് മോഡലുകള്‍ ഐ.ഐ.ടി ബോംബെയില്‍ പരീക്ഷിച്ചതിന് ശേഷമാണ് ആകാശ് 2 നിര്‍മ്മിച്ചിരിക്കുന്നത്.

കൂടുതല്‍ പ്രത്യേകതകളോടെ ആകാശ് ടാബ്ലറ്റ് ഉടന്‍ തന്നെ പുറത്തിറങ്ങുമെന്ന് കേന്ദ്ര മാനവവിഭശേഷി മന്ത്രി കപില്‍ സിബല്‍ ഐ.ഐ.ടി ബോംബെയില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു. ആകാശ് പദ്ധതിയുമായി സഹകരിച്ചതിന് ഐ.ഐ.ടി ബോംബെ ഡയറക്ടര്‍ ദേവംഗ് കഖറിനോട് നന്ദിയും ചടങ്ങില്‍ കപില്‍ രേഖപ്പെടുത്തി.

We use cookies to give you the best possible experience. Learn more