പുറത്തിറങ്ങാന്‍ തയ്യാറായി ആകാശ് 2
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th June 2012, 2:02 pm
ന്യൂദല്‍ഹി : ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യ ടാബ്ലറ്റ് ആയ ആകാശിന്റെ പുതിയ വേര്‍ഷന്‍ ആകാശ് 2 അടുത്തമാസത്തോടെ പുറത്തിറങ്ങുമെന്ന് ഡാറ്റാ വിന്‍ഡ് സി.ഇ.ഒ സുനിത് സിങ് തുളി അറിയിച്ചു.
മറ്റ് ടാബ്ലറ്റുകളില്‍ നിന്ന് വ്യത്യസ്തമായി കമ്പ്യൂട്ടര്‍ പ്രോഗ്രാമുളായ പൈതോണ്‍, c++, സിലാബ് എന്നിവയും ആകാശ് 2 ല്‍ ഉണ്ട്.
ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാറ്റാ വിന്‍ഡ് നൂറില്‍ പരം ടാബ്ലറ്റ് മോഡലുകള്‍ ഐ.ഐ.ടി ബോംബെയില്‍ പരീക്ഷിച്ചതിന് ശേഷമാണ് ആകാശ് 2 നിര്‍മ്മിച്ചിരിക്കുന്നത്.
കൂടുതല്‍ പ്രത്യേകതകളോടെ ആകാശ് ടാബ്ലറ്റ് ഉടന്‍ തന്നെ പുറത്തിറങ്ങുമെന്ന് കേന്ദ്ര മാനവവിഭശേഷി മന്ത്രി കപില്‍ സിബല്‍ ഐ.ഐ.ടി ബോംബെയില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു. ആകാശ് പദ്ധതിയുമായി സഹകരിച്ചതിന് ഐ.ഐ.ടി ബോംബെ ഡയറക്ടര്‍ ദേവംഗ് കഖറിനോട് നന്ദിയും ചടങ്ങില്‍ കപില്‍ രേഖപ്പെടുത്തി.