| Saturday, 9th December 2023, 11:53 am

സൗത്ത് ആഫ്രിക്കെതിരെ ഇന്ത്യ കുറച്ച് വിയര്‍ക്കും; മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-സൗത്ത് ആഫ്രിക്ക ടെസ്റ്റ്, ഏകദിന, ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി-20യും രണ്ട് ടെസ്റ്റ് ഉള്‍പ്പെടുന്നതാണ് പരമ്പര.

ഈ സാഹചര്യത്തില്‍ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീം ഏതാണെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.

മൂന്ന് ഫോര്‍മാറ്റുകളും അടങ്ങുന്ന പരമ്പരയില്‍ എല്ലാ മേഖലയിലും ദക്ഷിണാഫ്രിക്കാണ് മുന്‍തൂക്കമെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്.

‘ഇന്ത്യ സൗത്ത് ആഫ്രിക്ക പരമ്പരയില്‍ ഒരു ക്ലീന്‍ സ്വീവ് സാധ്യമാണെന്ന് ഞാന്‍ കരുതുന്നില്ല. ഇന്ത്യയുടെ ഏകദിന ടീം അത്ര ശക്തമല്ല സൗത്ത് ആഫ്രിക്കയുടെ ടീമും അത്ര ശക്തമാണെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ ലോകകപ്പിലെ സൗത്ത് ആഫ്രിക്കയുടെ മികച്ച പ്രകടനം നോക്കുമ്പോള്‍ സാഹചര്യങ്ങള്‍ എല്ലാം ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാണെന്ന് ഞാന്‍ കരുതുന്നു,’ ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

പരമ്പരയിലെ എല്ലാ ഫോര്‍മാറ്റുകളിലും ദക്ഷിണാഫ്രിക്കക്കാണ് മുന്‍തൂക്കമെന്നും ചോപ്ര പറഞ്ഞു.

‘പരമ്പരയില്‍ ഞാന്‍ ദക്ഷിണാഫ്രിക്കയെ അല്‍പ്പം മുന്നിലായി കാണുന്നു. പരമ്പരയില്‍ ദക്ഷിണാഫ്രിക്ക കുറച്ചു മത്സരങ്ങള്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. പരമ്പരയിൽ 5-3 ന് സ്വന്തമാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,: ആകാശ് കൂട്ടിച്ചേര്‍ത്തു.

മൂന്ന് ഫോര്‍മാറ്റുകളിലും മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്‍മാരുമായാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ ഇറങ്ങുക. സൂര്യകുമാര്‍ യാദവ് ടി-20 ടീമിനെയും കെ.എല്‍ രാഹുല്‍ ഏകദിന ടീമിനെയും നയിക്കുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത് ശര്‍മയായിരിക്കും ഇന്ത്യയുടെ ക്യാപ്റ്റന്‍.

ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ക്കും നായകന്‍ രോഹിത് ശര്‍മക്കും ഏകദിനത്തിലും ടി-20യിലും വിശ്രമം അനുവദിച്ചിട്ടുണ്ട്. ടെസ്റ്റ് ടീമിലേക്ക് ഇരുതാരങ്ങളും തിരിച്ചു വരും.

അതേസമയം കഴിഞ്ഞ ഐ.സി.സി ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീം 11 മത്സരങ്ങളും വിജയിച്ചു കൊണ്ടാണ് ഫൈനലിലേക്ക് മുന്നേറിയത്. എന്നാല്‍ ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് കിരീടം നഷ്ടമാവുകയായിരുന്നു. മറുഭാഗത്ത് സൗത്താഫ്രിക്ക സെമിഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റു പുറത്താവുകയായിരുന്നു ദക്ഷിണ ആഫ്രിക്ക.

Content Highlight: Aakash Chopra talks about India vs south Africa series.

We use cookies to give you the best possible experience. Learn more