ആടുജീവിതത്തിനായി ഇനി രഹസ്യ ജീവിതം; ഇനിയുള്ളത് വെള്ളിത്തിരയില്‍ മാത്രം കാണേണ്ട രൂപം, രണ്ടാഴ്ചത്തേക്ക് ഞാന്‍ നാടുവിടുന്നു; പൃഥ്വിരാജ്
Malayalam Cinema
ആടുജീവിതത്തിനായി ഇനി രഹസ്യ ജീവിതം; ഇനിയുള്ളത് വെള്ളിത്തിരയില്‍ മാത്രം കാണേണ്ട രൂപം, രണ്ടാഴ്ചത്തേക്ക് ഞാന്‍ നാടുവിടുന്നു; പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 29th February 2020, 9:19 pm

നീട്ടിവളര്‍ത്തിയ താടി, മെലിഞ്ഞ ശരീരം. സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ പൃഥ്വിരാജ് എന്ന നടന്റെ മേക്കോവറിനെ കുറിച്ചാണ് സംസാരിക്കുന്നത്. ആടുജീവിതത്തിനായിട്ടാണ് പൃഥ്വിയുടെ ഈ മാറ്റം.

ഇപ്പോഴിതാ താന്‍ രണ്ടാഴ്ച്ചത്തേക്ക് നാട് വിടുകയാണെന്നും തന്റെ ഇനിയുള്ള രൂപം വെള്ളിത്തിരയില്‍ കാണെണ്ടതാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. ഫേസ്ബുക്കിലൂടെയായിരുന്നു പൃഥ്വിയുടെ വെളിപ്പെടുത്തല്‍.

ജോലിതേടി ഗള്‍ഫിലെത്തുകയും പലരാലും ചതിക്കപ്പെട്ട് അവിടെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ കഷ്ടതകള്‍ സഹിച്ച് ജോലി ചെയ്യേണ്ടി വരികയും ചെയ്ത നജീബിന്റെ കഥയാണ് ആടു ജീവിതം പറയുന്നത്.

ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തില്‍ തരംഗമായ നോവലായിരുന്നു ഇത്. തന്റെ പരിചയത്തിലുള്ള ഒരാളുടെ യഥാര്‍ത്ഥ ജീവിതമാണ് ബെന്യാമിന്‍ നോവലിന് പ്രമേയമാക്കിയത്.

പൃഥ്വിരാജിന്റെ ഫേസ്ബുക്ക് കുറിപ്പ് മലയാളരൂപം,

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ കഠിനമാണ്. ആടുജിവിത്താമിലേക്കുള്ള എന്റെ രൂപമാറ്റം ഞാന്‍ തുടങ്ങിയപ്പോള്‍, ഞാന്‍ മനപൂര്‍വ്വം ഒരു ലക്ഷ്യം വെച്ചിരുന്നില്ല. എനിക്ക് കഴിയുന്നിടത്തോളം തടി കുറയ്ക്കുക എന്നതായിരുന്നു ആശയം. പക്ഷെ എനിക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നുവെങ്കില്‍, ഞാന്‍ ഇപ്പോള്‍ അതിനെ മറികടന്നിട്ടുണ്ടായിരുന്നു.

അടുത്ത രണ്ടാഴ്ചത്തേക്ക് രാജ്യം വിടുകയാണ്. രണ്ടുകാര്യങ്ങള്‍ക്കാണ് അത്. ഒന്ന് എനിക്ക് വേണ്ടി കുറച്ച് സമയം എടുക്കേണ്ടതുണ്ട് എന്നതുകൊണ്ടാണ്. രണ്ട് എന്റെ രൂപമാറ്റത്തിന്റെ അവസാനഘട്ടമാണിത് അത് സിനിമ വെള്ളിത്തിരയില്‍ എത്തുമ്പോള്‍ മാത്രം പുറലോകം കാണെണ്ടതാണെന്ന് ഞാന്‍ കരുതുന്നു.

ഞാന്‍ ബ്ലെസി ചേട്ടന് വാഗ്ദാനം ചെയ്തതുപോലെ, അതിലും പ്രധാനമായി, ഞാന്‍ സ്വയം വാഗ്ദാനം ചെയ്തതുപോലെ, ഞാന്‍ എല്ലാം നല്‍കുന്നു. അടുത്ത 15 ദിവസങ്ങളില്‍, തുടര്‍ന്ന് മുഴുവന്‍ ഷൂട്ട് ഷെഡ്യൂളിലൂടെയും, ഞാന്‍ നിരന്തരം എന്റെ പരിധി പരിശോധിക്കുന്നു. ശാരീരികമായും മാനസികമായും വൈകാരികമായും. ഓരോ ദിവസവും, ഓരോ നിമിഷവും, നജീബിന്റെ ജീവിതവുമായി വീക്ഷണകോണില്‍ കാണുമ്പോള്‍ എന്റെ എല്ലാ ശ്രമങ്ങളും ചെറുതും അനുചിതവുമാണെന്ന സത്യവുമായി ഞാന്‍ എന്നെത്തന്നെ പ്രചോദിപ്പിക്കും.

ഈ ഘട്ടത്തില്‍, എന്റെ ഉള്ളില്‍ സ്ഥാനം പിടിച്ച വിശപ്പും ക്ഷീണവും ഒരുമിച്ച് ഓരോ ദിവസവും വിചിത്രമായ ഒരു ആത്മീയ പ്രഭാവലയം സൃഷ്ടിക്കുന്നു. ഒരുപാട് വഴികളിലൂടെ..അതാണ് നജീബിന്റെ യാത്രയെന്നാണ് ഞാന്‍ വിശ്വസിക്കുന്നു. മരുഭൂമി അവന്റെ നേരെ എറിഞ്ഞ എല്ലാ വെല്ലുവിളികളും, അവന്റെ സ്ഥായിയായ വിശ്വാസത്തിനും, അവന്റെ ഇഷ്ടത്തിനും, പ്രപഞ്ചത്തിലുള്ള വിശ്വാസത്തിനും എതിരായി തകര്‍ന്നു!