Advertisement
Film News
കാത്തിരിപ്പിന് വിരാമം, ആടുജീവിതം റിലീസ് ഡേറ്റ് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 30, 11:14 am
Thursday, 30th November 2023, 4:44 pm

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. കാത്തിരിപ്പിനൊടുവിൽ ഏപ്രിൽ 10ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുകയാണ്.

ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രിത്വിരാജാണ്. ബെന്യാമിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണിത്.

2018ൽ ആരംഭിച്ച ഷൂട്ടിങ് മൂന്ന് വർഷത്തോളമാണ് നീണ്ടുപോയത്. ചിത്രത്തിന് വേണ്ടി പ്രിത്വിരാജ് ശരീര ഭാരം കുറച്ചത് വലിയ വാര്‍ത്തയായിരുന്നു. കൊവിഡ് പ്രതിസന്ധി കാരണം ആടുജീവിതത്തിന്റെ വിദേശ ഷൂട്ടിംഗ് പാതിവഴിയില്‍ മുടങ്ങിയിരുന്നു.

എ. ആർ റഹ്മാന്റെ സംഗീതത്തിലാണ് ചിത്രം പുറത്തിറങ്ങുന്നത്. റിലീസ് ഡേറ്റ് പുറത്തു സിറ്റതോടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ആശ്വാസകരമായിരിക്കുകയാണ്.

ഡിസംബർ 22ന് പുറത്തിറങ്ങുന്ന സലാറാണ് പ്രിത്വിരാജിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. സലാറിൽ പ്രഭാസ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കും എന്നും അതിലൊന്ന് നെഗറ്റീവ് കഥാപാത്രമാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. വരദരാജ മന്നാര്‍ എന്ന കഥാപാത്രമായി പൃഥ്വിരാജും ചിത്രത്തിലെത്തുന്നുണ്ട്. ശ്രുതി ഹാസന്‍ ആണ് നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങള്‍. ഭുവന്‍ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുര്‍ സംഗീത സംവിധാനവും നിര്‍വഹിക്കും.

Content Highlight: Aadujeevitham movie’s release date out