| Wednesday, 10th January 2024, 5:37 pm

ത്രില്ലടിപ്പിക്കുന്നതെന്ന് പ്രഭാസ്; ആടുജീവിതത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് താരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബെന്യാമിന്റെ നോവലിനെ ആസ്തപദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രഭാസിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് പുറത്തുവിട്ടിട്ടുള്ളത്.

‘പൃഥ്വിരാജിന്റെ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിടുന്നതിൽ വളരെ സന്തോഷമുണ്ടെന്നും’ പ്രഭാസ് തന്റെ സ്റ്റോറിൽ കുറിച്ചു. ഷൂട്ടിങ് മുതൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണ് ആടുജീവിതം. യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കി എഴുതിയ കഥയാണ് ആടുജീവിതം.

https://www.facebook.com/stories/173745764108625/UzpfSVNDOjEwNjEwMDcwNzg1NDkwNDU=/?view_single=1

എ. ആർ. റഹ്മാൻ, റസൂൽ പൂക്കുട്ടി തുടങ്ങിയവർ പിന്നണിയിൽ പ്രവർത്തിക്കുന്ന ആടുജീവിതത്തിന് പ്രഖ്യാപനം മുതൽ തന്നെ വലിയ ഹൈപ്പ് ഉണ്ടായിരുന്നു. ബെന്യാമിന്റെ അവാര്‍ഡ് വിന്നിങ്ങ് നോവലായ ‘ആടുജീവിത’ത്തെ ആസ്പദമാക്കി ബ്ലെസി ഒരുക്കിയ ചിത്രം ഒട്ടേറെ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളില്‍ ചര്‍ച്ചാവിഷയമായിരുന്നു. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ.ആര്‍. ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. പൃഥ്വിരാജ് എന്ന നടന്റെ കരിയർ ബെസ്റ്റ് ചിത്രമായിട്ടാണ് ആടുജീവിതത്തെ പ്രേക്ഷകർ നോക്കികാണുന്നത്.

ഏപ്രിൽ പത്തിനാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. അതേസമയം പ്രഭാസ് – പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ സലാർ എന്ന ചിത്രം ബോക്സ്‌ ഓഫീസിൽ മുന്നേറി കൊണ്ടിരിക്കുകയാണ്. കെ.ജി. എഫിന് ശേഷം പ്രശാന്ത് നീൽ ഒരുക്കിയ ചിത്രം വലിയ വിജയത്തിലേക്ക് കുതിക്കുകയാണ്. അഞ്ച് ഭാഷകളിലായി (തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ) എത്തിയ ചിത്രത്തില്‍ ശ്രുതി ഹാസന്‍, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന സലാറില്‍ വമ്പന്‍ താരനിര തന്നെയാണ് ഉള്ളത്.

Content Highlight: Aadujeevitham first look poster out

We use cookies to give you the best possible experience. Learn more