വിശപ്പ് സഹിക്കാനാകാതെ ആദിവാസി പെണ്‍കുട്ടി ജീവനൊടുക്കി
Daily News
വിശപ്പ് സഹിക്കാനാകാതെ ആദിവാസി പെണ്‍കുട്ടി ജീവനൊടുക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Apr 22, 05:19 am
Friday, 22nd April 2016, 10:49 am

kannur പേരാവൂര്‍: വിശപ്പ് സഹിക്കാനാകാതെ ആദിവാസി പെണ്‍കുട്ടി ജീവനൊടുക്കി. പേരാവൂര്‍ പഞ്ചായത്തിലെ  ചെങ്ങോത്ത് പൊരുന്നന്‍ രവിയുടെയും മോളിയുടെയും മകള്‍ ശ്രുതിമോളാ(15)ണ് ആത്മഹത്യ ചെയ്തത്.

ബുധനാഴ്ച വൈകുന്നേരമാണ് ശ്രുതിമോളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നും ഇനിയും വിശപ്പ് സഹിക്കാന്‍ കഴിയില്ലെന്നും എഴുതിവെച്ചിരുന്നു.

കേളകം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാംക്‌ളാസ് വിദ്യാര്‍ഥിനിയാണ്. കശുവണ്ടി സീസണായതിനാല്‍ രവിയും മോളിയും ഇളയ മകന്‍ അക്ഷയും കൊട്ടിയൂര്‍ പന്ന്യാംമലയിലെ കശുമാവ് തോട്ടത്തില്‍ കശുവണ്ടി പെറുക്കാന്‍

നോട്ട്ബുക്കില്‍ ആത്മഹത്യ കുറിപ്പെഴുതി മേശപ്പുറത്ത് വച്ചിരുന്നത് പോലീസ് കണ്ടെടുത്തു. വീടിനു സമീപത്തെ അംഗനവാടിയില്‍ ബുധനാഴ്ച കൗമാരക്കാരായ കുട്ടികള്‍ക്കുള്ള ക്ലാസുണ്ടായിരുന്നു. ശ്രുതിമോളും ഈ ക്ലാസില്‍ പങ്കെടുത്തിരുന്നു.

ക്ലാസിനിടെ ഉച്ചഭക്ഷണം കഴിക്കാന്‍ മറ്റു കുട്ടികള്‍ വീട്ടിലേക്കു പോയപ്പോള്‍ ശ്രുതിമോള്‍ പോയിരുന്നില്ല. ക്ലാസ് കഴിഞ്ഞ് വൈകുന്നേരം നാലോടെ വീട്ടിലേക്കു തിരിച്ചുപോകുകയും ചെയ്തിരുന്നു.

ശ്രുതിമോളുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സര്‍ക്കാരിന്റെയും പട്ടികവര്‍ഗവികസന വകുപ്പിന്റെയും അനാസ്ഥയാണ് പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് കാരണമായതെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തുവന്നിട്ടുണ്ട്. ദേശാഭിമാനി പത്രമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.