മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി
Kerala
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd November 2017, 2:29 pm

 

ന്യൂദല്‍ഹി: ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി.

അതേ സമയം ഉപഭോക്താക്കളെ പരിഭ്രാന്തരാക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഉപഭോക്താക്കളെ കൃത്യമായി വിവരങ്ങള്‍ അറിയിക്കണമെന്നും കോടതി പറഞ്ഞു.


Also Read: കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ജനകീയ സമരങ്ങളോട് അലര്‍ജിയാണെന്ന് ചെന്നിത്തല


ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ട തിയതി അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നേരത്തെ മൊബൈല്‍ നമ്പര്‍ എടുക്കാന്‍ ആധാര്‍ നിര്‍ബന്ധമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമാണെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
നിലവില്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് മാര്‍ച്ച്31വരെ അതിന് സമയം അനുവദിച്ചിട്ടുണ്ട്.

അതിനുശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത അക്കൗണ്ടുകള്‍ നിര്‍ജീവമാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്ത് ആരും പട്ടിണി കിടന്ന് മരിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നത്.