[]ന്യൂദല്‍ഹി: പാചകവാതക സബ്‌സിഡിക്കായി ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു.
പാചകവാതകത്തിന് തല്‍കാലം വില വര്‍ധിപ്പിക്കേണ്ടതില്ലെന്നും സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കാനും കോര്‍ കമ്മിറ്റിയില്‍ ധാരണയായി.
സബ്‌സിഡി സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കണമെന്ന എണ്ണ കമ്പനികളുടെ ആവശ്യം കമ്മറ്റി തള്ളുകയും ചെയ്തു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിലാണ് കോര്‍ കമ്മിറ്റിയോഗം ചേര്‍ന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആദ്യമായി പങ്കെടുത്ത കോര്‍ കമ്മിറ്റി യോഗം കൂടിയാണിത്.
സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറുകളുടെ എണ്ണം 12 ആക്കി ഉയര്‍ത്തുന്നത് സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.