ആധാറുമായി ബന്ധിപ്പിക്കുമ്പോള്‍ ഗ്യാസ് സബ്‌സിഡി പൂര്‍ണമായി ലഭിക്കുന്നില്ലെന്ന് പരാതി
Kerala
ആധാറുമായി ബന്ധിപ്പിക്കുമ്പോള്‍ ഗ്യാസ് സബ്‌സിഡി പൂര്‍ണമായി ലഭിക്കുന്നില്ലെന്ന് പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st October 2013, 1:53 pm

[]തിരുവനന്തപുരം: ആധാറുമായി ബന്ധിപ്പിക്കുമ്പോള്‍ ഗ്യാസ് സബ്‌സിഡി പൂര്‍ണമായി ലഭിക്കുന്നില്ലെന്ന് പരാതി. സബ്‌സിഡി തുക പൂര്‍ണമായും ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നില്ലെന്നാണ് പരാതി.

സബ്‌സിഡിയുടെ ആനുകൂല്യം ഉപഭോക്താവിന് തന്നെ ലഭ്യമാക്കാനായാണ് ആധാറുമായി ബന്ധിപ്പിച്ചത്. സബ്‌സിഡി നിരക്കായ 443 രൂപ കഴിഞ്ഞുള്ള ബാക്കി തുക നേരിട്ടു ബാങ്ക് അക്കൗണ്ടിലെത്തിക്കുമെന്നായിരുന്നു വാഗ്ദാനം.

ഇതനുസരിച്ച് 978 രൂപ നല്‍കി സിലിണ്ടര്‍ വാങ്ങുന്ന ഉപഭോക്താവിന് ലഭിക്കേണ്ടത് 535 രൂപ. എന്നാല്‍ അക്കൗണ്ടിലേക്ക് എത്തിയത്  508 രൂപയാണ്

നികുതിയീടാക്കിയ ശേഷമുള്ള പണമാണു നിക്ഷേപിച്ചിട്ടുള്ളത് എന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിശദീകരണം.

എന്നാല്‍ ആധാര്‍ വഴി ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിനെ ബന്ധിപ്പിക്കുമ്പോള്‍ മുന്‍കൂറായി ഒരു പ്രാവശ്യം നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്ന 435 രൂപ കൃത്യമായി അക്കൗണ്ടുകളിലെത്തിയിട്ടുണ്ട്.