ആധാറില്ലെങ്കില്‍ റേഷനില്ല; റേഷന്‍ കാര്‍ഡില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് അടുത്തമാസം മുതല്‍ റേഷനില്ലെന്ന് കേന്ദ്രം
national news
ആധാറില്ലെങ്കില്‍ റേഷനില്ല; റേഷന്‍ കാര്‍ഡില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് അടുത്തമാസം മുതല്‍ റേഷനില്ലെന്ന് കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th August 2019, 9:38 am

റേഷന്‍ കാര്‍ഡില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് അടുത്തമാസം മുതല്‍ റേഷനില്ലെന്ന് കേന്ദ്രം. അടുത്തമാസം 30 ശേഷം റേഷന്‍ നല്‍കേണ്ടെന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്്. രണ്ടാം മോദി സര്‍ക്കാരിന്റെ ഒരു രാജ്യം, ഓരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ ഭാഗമായാണ് നിര്‍ദ്ദേശമെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഇനിയും ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്കുള്ള അവസാനത്തെ അവസരമാണ് ഇതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. അടുത്ത വര്‍ഷം ജൂണ്‍ 30ന് മുമ്പായി ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ് പദ്ദതി നടപ്പാക്കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. ഇതോടെയാണ് സെപ്തംബര്‍ 30ന് ശേഷം ആധാര്‍ നമ്പര്‍ നല്‍കാത്തവര്‍ റേഷന്‍ നല്‍കേണ്ടതില്ലെന്ന തീരുമാനം.

അധാറും റേഷന്‍ കാര്‍ഡുമായി പൊതുവിതരണ കേന്ദ്രത്തിലെത്തിയാണ് ഇ-പോസിലൂടെ ആധാര്‍ നമ്പര്‍ ചേര്‍ക്കേണ്ടത്.