ന്യൂദല്‍ഹി: തട്ടിപ്പുകള്‍ തടയാനായി ഡ്രൈവിങ്ങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ഞായറാഴ്ച ബിഹാര്‍ ഇന്‍ഡസ്ട്രി അസോസിയേഷന്റെ 75 ാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ലൈസന്‍സുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയുന്നതിനായി ഡ്രൈവിങ്ങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
‘ലൈസന്‍സ് ആധാറുമായി ബന്ധിപ്പിയ്ക്കുകയാണെങ്കില്‍ വ്യാജ ലൈസന്‍സുകള്‍ ഉപയോഗിക്കുന്നതും തടയാനാവും. അഴിമതി പരിശോധനകളില്‍ ആധാര്‍ പ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്. ആധാറിന്റെ ഡിജിറ്റല്‍ സംവിധാനം വഴി 1,47,677 കോടി രൂപയുടെ ലാഭമാണ് ഉണ്ടായിട്ടുള്ളത്.’ നിയമ മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡ്രൈവിങ്ങ് ലൈസന്‍സുകളില്‍ ആധാര്‍ ഉപയോഗിച്ചുള്ള പരിശോധന സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. 2018 സെപ്റ്റംബര്‍ 26 ലാണ് സുപ്രീം കോടതി് ആധാറു വഴിയുള്ള ഡ്രൈവിങ്ങ് ലൈസന്‍സ് പരിശോധന നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. ജൂലായില്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയില്‍ നല്‍കിയ മറുപടിക്കത്തിലാണ് സുപ്രീം കോടതി വിധി അനുസരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച കാര്യം അറിയിച്ചത്.
കഴിഞ്ഞ വര്‍ഷമാണ് സുപ്രീം കോടതി ആധാര്‍ അടിസ്ഥാനത്തിലുള്ള ചില പ്രവര്‍ത്തനങ്ങളെ നിര്‍ത്തിവയ്ക്കാന്‍ നാലില്‍ ഒന്ന് ഭൂരിപക്ഷത്തോടെ വിധി പുറപ്പെടുവിച്ചത്. ഒരു രേഖയുടെ പുറത്ത് വ്യക്തികള്‍ക്ക് അവരുടെ അവകാശങ്ങള്‍ നഷ്ടപ്പെടരുതെന്നും കോടതി നിരീക്ഷിച്ചിരുന്നു.
WATCH THIS VIDEO: