ന്യൂദല്‍ഹി:ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് തുറന്ന് പറഞ്ഞത്. ഡിജിറ്റല്‍ ഹരിയാന സമ്മിറ്റ് 2017 ല്‍ പങ്കെടുത്ത് സംസാരിക്കവെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കുന്ന കാര്യം ഞങ്ങള്‍ പദ്ധതിയിട്ടിട്ടുണ്ട്, ഇതു ഗഡ്കരി ജി(കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി)യുമായി സംസാരിച്ചിട്ടുണ്ട്” അദ്ദേഹം പറഞ്ഞു. അധാര്‍ കാര്‍ഡ് ലൈസന്‍സുമായി ബന്ധിപ്പിക്കുന്നതിലൂടെ നടപടികള്‍ കൂടുതല്‍ സുതാര്യമാവുമെന്നും അദ്ദേഹം പറഞ്ഞു.
കള്ളപണം തടയുന്നതിനാണ് മുമ്പ് ആധാര്‍കാര്‍ഡും പാന്‍കാര്‍ഡും ബന്ധിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പ് മൊബൈല്‍ നമ്പറുകള്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാന്‍ സുപ്രിം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേന്ദ്രം തീരുമാനം എടുത്തിരുന്നു. 2018 ഫിബ്രുവരിക്ക് മുമ്പായി ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാനാണ് ടെലികോം കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.
We are planning to link Driving Licence to Aadhaar. I have had a word with Gadkari Ji regarding this: Union Minister Ravi Shankar Prasad pic.twitter.com/JbPm6RkTmw
— ANI (@ANI) September 15, 2017