| Wednesday, 21st June 2017, 1:41 pm

യു.പിയിലെ സാധാരണക്കാര്‍ മൃതദേഹങ്ങള്‍ ചുമന്ന് കൊണ്ടുപോകേണ്ടിവരുമ്പോള്‍ സൗജന്യ ആംബുലന്‍സിന് ആധാര്‍ നിര്‍ബന്ധമാക്കി യു.പി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: സൗജന്യ ആംബുലന്‍സ് സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ യു.പി സര്‍ക്കാര്‍. ആംബുലന്‍സ് സൗകര്യം ലഭിക്കാത്തതിന്റെ പേരില്‍ മൃതദേഹങ്ങള്‍ കാല്‍നടയായും മറ്റും കൊണ്ടുപോകേണ്ടിവരുന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വേളയിലാണ് യു.പി സര്‍ക്കാറിന്റെ ഈ നീക്കം.

സൗജന്യ ആംബുലന്‍സ് സേവനകള്‍ ആവശ്യമുള്ള എല്ലാവര്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു രോഗി വീട്ടില്‍ നിന്നും ആംബുലന്‍സിനായി വിളിക്കുന്നുണ്ടെങ്കില്‍ അയാളോ അയാളുടെ ബന്ധുവോ ആധാര്‍ കൊണ്ടുവരണമെന്നാണ് യു.പി സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

വാഹനങ്ങളുടെ ദുരുപയോഗം തടയാനെന്ന പേരിലാണ് സാധാരണക്കാരെ വലയ്ക്കുന്ന തീരുമാനവുമായി യു.പി സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്.


Must Read: യോഗി ആദിത്യനാഥ് തന്റെ നഗ്ന ചിത്രം സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചു; യു.പി മുഖ്യമന്ത്രിക്കെതിരെ ആദിവാസി യുവതിയുടെ കേസ് 


കഴിഞ്ഞമാസം ഉത്തര്‍പ്രദേശിലെ ഇതാവാ ജില്ലയില്‍ ആംബുലന്‍സ് സേവനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഒരു തൊഴിലാളി 15വയസുള്ള മകന്റെ മൃതദേഹം തോളില്‍ ചുമന്നുകൊണ്ടുപോകേണ്ടി വന്നിരുന്നു.

ഈമാസം ആദ്യം ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഏഴുമാസം പ്രായമായ കുട്ടിയുടെ മൃതദേഹം സൈക്കിളില്‍ വലിച്ചുകൊണ്ടുപോയ സംഭവവും റിപ്പോര്‍ട്ടു ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more