| Thursday, 18th February 2021, 7:27 pm

'തലസ്ഥാനത്ത് സംഘടിച്ച ക്രിമിനല്‍ സംഘം കലാപ ശ്രമമാണ് നടത്തിയത്'; പി.എസ്.സി വിവാദത്തില്‍ കെ.എസ്.യു മാര്‍ച്ചിനെതിരെ എ.എ റഹീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പി.എസ്.സി നിയമന വിവാദവുമായി ബന്ധപ്പെട്ട് ഉണ്ടായ കെ.എസ്.യു മാര്‍ച്ചിനെതിരെ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം.

വിവിധ സ്ഥലങ്ങളില്‍ നിന്നും തലസ്ഥാനത്തു സംഘടിച്ച ക്രിമിനല്‍ സംഘം വലിയ കലാപ ശ്രമമാണ് നടത്തിയതെന്നും ഉണ്ടായ എല്ലാ അനിഷ്ട സംഭവങ്ങള്‍ക്കും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കാണ് ഉത്തരവാദിത്വമെന്നും റഹീം ആരോപിച്ചു.

പൊലീസ് വലിയ സംയമനം പാലിച്ചത് കൊണ്ടാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ആസൂത്രണം ചെയ്ത നിലയിലുള്ള അത്യാഹിത സംഭവങ്ങള്‍ ഉണ്ടാകാതിരുന്നതെന്നും റഹീം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.

സമാധാന പരമായി സമരം ചെയ്യുന്ന എല്‍.ജി എസ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പന്തലിലേക്ക് പൊലീസിനെ കയറ്റുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും റഹീം ആരോപിച്ചു.

എ.എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

‘രാവിലെ തന്നെ ഞങ്ങള്‍ പറഞ്ഞതാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നും തലസ്ഥാനത്തു സംഘടിച്ച ക്രിമിനല്‍ സംഘം വലിയ കലാപ ശ്രമമാണ് നടത്തിയത്. ഇന്നുണ്ടായ എല്ലാ അനിഷ്ട സംഭവങ്ങള്‍ക്കും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കാണ് ഉത്തരവാദിത്വം. പൊലീസ് വലിയ സംയമനം പാലിച്ചത് കൊണ്ടാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ആസൂത്രണം ചെയ്ത നിലയിലുള്ള അത്യാഹിത സംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്.

സമാധാന പരമായി സമരം ചെയ്യുന്ന എല്‍ ജി എസ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പന്തലിലേക്ക് പോലീസിനെ കയറ്റുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. രമേശ് ചെന്നിത്തലയുടെ ജാഥ തലസ്ഥാനത്തു എത്തുന്നത് വരെ ഈ കലാപം തുടരാനാണ് പദ്ധതി. വരുന്ന ദിവസങ്ങളില്‍ വിവിധ തസ്തികകളിലേയ്ക്ക് പിഎസ്സി പരീക്ഷ എഴുതുന്നത് ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ്. അവരോടുള്ള വെല്ലുവിളിയാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ നടത്തുന്നത്’

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: AA Rahim against KSU march in PSC controversy

We use cookies to give you the best possible experience. Learn more