| Tuesday, 25th December 2018, 10:46 pm

ഇപ്പോള്‍ വിവരം വെച്ചത് കൊണ്ടാണ് ആര്‍.എസ്.എസിന്റെ കൂടെ പോയതെന്ന് സെന്‍കുമാര്‍; ഒരു വിവരവും ഇല്ലാതിരുന്ന കാലത്തായിപോയല്ലോ താങ്കളെ ഞങ്ങള്‍ ഡി.ജി.പിയാക്കി വെച്ചത് എന്ന് എ.എ റഹീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് സുരക്ഷയൊരുക്കുന്നതിനെ പറ്റിയുള്ള ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ ശബരിമല കര്‍മ്മ സമിതിയുടെ ദേശീയ ഘടകം അംഗവും പഴയ ഡി.ജി.പിയുമായ ടി.പി സെന്‍കുമാറിന്റെ വാദത്തിന് മറുപടി നല്‍കി സി.പി.ഐ.എം നേതാവ് എ.എ റഹീം.

ടി.പി സെന്‍കുമാര്‍ ആര്‍.എസി.എസിന്റെ പ്രതിനിധിയായാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് എന്ന് എഎ റഹീം പറഞ്ഞതോടെയാണ് സെന്‍കുമാര്‍ ആര്‍.എസ്.എസ് ബന്ധത്തെ കുറിച്ച് പറഞ്ഞത്.

“ഞാന്‍ ഇപ്പോള്‍ സേവാഭാരതിയുടെയോ കൂടെ പോയിട്ടുണ്ടെങ്കില്‍ എനിക്ക് വിവരം വെച്ചത് കൊണ്ടാണെന്ന് മാത്രമേ പറയാനുള്ളൂ”

ഇതിന് എ.എ റഹീം മറുപടി നല്‍കിയതിങ്ങനെ

“അപ്പോള്‍ നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇപ്പോഴാണ് വിവരം വെച്ചത്. നിങ്ങള്‍ക്ക് ഒട്ടും വിവരമില്ലാതിരുന്ന സമയത്താണ് കേരളത്തിന്റെ ഡി.ജി.പിയായിട്ട് ഇരുന്നതെന്നാണ് ഇപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്. ഞങ്ങളൊക്കെ ആലോചിക്കുകയാണ് ഈ കേരളം താങ്കളെ ഒരു വിവരവുമില്ലാതിരുന്ന കാലത്താണല്ലോ ഇത്തരം പദവികളെല്ലാം ഏല്‍പ്പിച്ച് താങ്കളുടെ കീഴില്‍ ഞങ്ങള്‍ സുരക്ഷിതരാണെന്ന് തെറ്റിദ്ധരിച്ച് നടന്നത് ആലോചിച്ച് പോവുകയാണ്. “

We use cookies to give you the best possible experience. Learn more