മുംബൈ: നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ആത്മഹത്യയാണെന്ന് സി.ബി.ഐയും എ.ഐ.ഐ.എം.എസും അന്തിമ റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെ നടി കങ്കണ റണൗത്തിനെതിരെ പരക്കെ വിമര്‍ശനം ഉയരുന്നു.
കങ്കണ സ്വന്തം നേട്ടങ്ങള്‍ക്കായി സുശാന്തിന്റെ മരണത്തെ ഇത്രയും നാള്‍ ഉപയോഗിക്കുകയായിരുന്നെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ സുശാന്തിന്റെ മരണത്തില്‍ താന്‍ പറയുന്ന വാദങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ തനിക്കു ലഭിച്ച പദ്മശ്രീ അവാര്‍ഡ് തിരികെ നല്‍കുമെന്ന കങ്കണയുടെ നേരത്തെയുള്ള വെല്ലുവിളിയെയും ചിലര്‍ ഓര്‍മ്മിപ്പിച്ചു.
സുശാന്തിന്റെ മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കങ്കണ നടത്തിയ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നെന്നും ഇനി കങ്കണ തന്റെ അവാര്‍ഡ് തിരികെ നല്‍കണമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആവശ്യം.
ഇക്കാര്യം ചൂണ്ടിക്കാട്ടി നടി സ്വര ഭാസ്‌കറും കങ്കണയെ പരോക്ഷമായി പരിഹസിച്ചു. സുശാന്തിന്റെ മരണം ആത്മഹത്യയാണെന്ന് തെളിഞ്ഞിരിക്കുന്നെന്നും സര്‍ക്കാര്‍ നല്‍കിയ അവാര്‍ഡുകള്‍ ആരും തിരിച്ചു കൊടുക്കുന്നില്ലേ എന്നുമാണ് സ്വര ഭാസ്‌കര്‍ ട്വിറ്ററിലൂടെ ചോദിച്ചിരിക്കുന്നത്.
Hey! Now thay both CBI and AIIMS have concluded that #SushantSinghRajput tragically died by suicide… weren’t some people going to return their government bestowed awards??? 🤔🤔🤔
— Swara Bhasker (@ReallySwara) October 7, 2020
സുശാന്തിന്റെ മരണത്തിനു കാരണം വിഷാദരോഗം മൂലമുള്ള ആത്മഹത്യയല്ലെന്നും ബോളിവുഡിലെ ചില മൂവി മാഫിയകള്‍ക്ക് ഇതിനു പിന്നില്‍ ബന്ധമുണ്ടെന്നും കങ്കണ ആരോപിച്ചിരുന്നു. സുശാന്തിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയതും കങ്കണയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Contet Highlight: Swara Bhaskar takes a dig at kangana