| Monday, 25th September 2023, 5:19 pm

'ആര്‍.ഡി.എക്‌സ് ടെലഗ്രാമില്‍ കാണരുത്, നെറ്റ്ഫ്‌ളിക്‌സില്‍ തന്നെ കാണൂ; ടെലഗ്രാമില്‍ വരുന്നതിനെതിരെ ഒന്നും ചെയ്യാന്‍ കഴിയില്ല'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആർ.ഡി.എക്സ് വലിയ നേട്ടം കൈവരിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും അത് യാഥാർത്ഥ്യമായി കണ്ടപ്പോൾ സന്തോഷമായെന്നും നടൻ ഷെയ്ൻ നിഗം. ആർ.ഡി.എക്സ് സക്സസ് സെലിബ്രേഷനിൽ സംസാരിക്കുകയായിരുന്നു താരം. ടെലിഗ്രാമിൽ പടം കാണരുതെന്നും നെറ്റ്ഫ്ലിസ് തന്നെ കാണണമെന്നുമായിരുന്നു വിഷ്ണു അഗസ്ത്യ പരിപാടിയിൽ പറഞ്ഞത്. ടെലിഗ്രാമിലേക്ക് പടം വരുന്നതിന് തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് തിരക്കഥാകൃത്ത് ആദർശ് ഈ സമയം കൂട്ടിച്ചേർത്തു.

‘ആദ്യം തന്നെ എല്ലാവർക്കും ഒരുപാട് നന്ദി. ഇങ്ങനെയൊരു നേട്ടം ആർ.ഡി.എക്‌സിന് വരും എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും അത് യാഥാർത്ഥ്യമായി കാണുമ്പോൾ വളരെയധികം സന്തോഷമുണ്ട്. വ്യക്തിപരമായി ഓരോരുത്തരോടും ഞാൻ നന്ദി പറയുന്നു. എല്ലാവരുടെയും ഒരുപാട് നാളത്തെ സ്വപ്നവും ഹാർഡ് വർക്കുമാണ് ഇന്ന് ഏറ്റവും വലിയൊരു വിജയത്തിൽ എത്തിച്ചത് ,’ഷെയ്ൻ നിഗം പറഞ്ഞു.

ആർ ഡി എക്സ് ടെലിഗ്രാമിൽ നിന്ന് കാണാതെ നെറ്റ്ഫ്ലിക്സിൽ നിന്ന് തന്നെ കാണണമെന്നായിരുന്നു നടൻ വിഷ്ണു അഗസ്ത്യ പറഞ്ഞത്.

‘പറ്റുമെങ്കിൽ നിങ്ങൾ ടെലഗ്രാമിൽ നിന്നെടുക്കാതെ നെറ്റ്ഫ്ലിക്സിൽ നിന്ന് തന്നെ കാണുക. അതെ നമുക്കിപ്പോൾ ചെയ്യാൻ സാധിക്കു.
ഓണം റിലീസായ സിനിമ പ്രേക്ഷകർ തിയേറ്ററിൽ പോയി കണ്ടതുകൊണ്ടാണ് 100 കോടിക്ലബ്ബ് കൈവരിക്കാനായത്. അതുകൊണ്ട് ടെലഗ്രാമോ മറ്റു ഡൗൺലോഡിങ്ങ് പ്ലാറ്റ്ഫോമുകളോ കാര്യമായ രീതിയിൽ ഞങ്ങളുടെ സിനിമയെ ബാധിച്ചിട്ടില്ല. പടം കണ്ടു വിജയിപ്പിച്ച പ്രേക്ഷകരോട് നന്ദി,’ വിഷ്ണു പറഞ്ഞു.

പരിപാടി സംഘടിപ്പിച്ച ഷെയ്ൻ ഫാൻസ്‌ അസോസിയേഷന് നന്ദി രേഖപെടുത്തിക്കൊണ്ടായിരുന്നു ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആദർശ് സുകുമാരൻ സംസാരിച്ചത്.
ടെലഗ്രാം പോലുള്ള പ്ലാറ്റഫോമിലേക്ക് സിനിമകൾ വരുന്നതിനെതിരെ തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്നും ഇതിനൊക്കെ ഒരു അറുതി ഉണ്ടാവുമെന്ന് പ്രതീഷിക്കുന്നെന്നും ആദർശ് പറഞ്ഞു.
സംവിധായകൻ നഹാസിനും അണിയറ പ്രവർത്തകരും മറ്റു തിരക്കുകളിലായതുകൊണ്ടാണ് പരിപാടിയിൽ പങ്കെടുക്കാൻ എത്താതിരുന്നതിനും ആദർശ് പറഞ്ഞു.

‘നഹാസും നമ്മുടെ ബാക്കിയുള്ള മെമ്പേഴ്സും കുറച്ച് തിരക്കുകളിൽ പെട്ടതുകൊണ്ടാണ് എത്താൻ സാധിക്കാതെ പോയത്. മലയാള സിനിമയുടെ ഏറ്റവും വലിയ ഒരു നേട്ടമാണ് നൂറുകോടിക്ലബ് എന്നുള്ളത്. അതിലേക്ക് എത്താൻ സഹായിച്ച ലോകമെമ്പാടുമുള്ള എല്ലാ പ്രേക്ഷകർക്കും ഞങ്ങളുടെ നന്ദി അറിയിക്കുകയാണ്. സിനിമ തിയേറ്ററുകളിൽ ഓടുന്നുണ്ട്, അതുപോലെ ഇന്നലെ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് തുടങ്ങിയിട്ടുണ്ട്. പ്രിയപ്പെട്ട എല്ലാ പ്രേക്ഷകരും പടം കാണുക. എല്ലാ സ്നേഹത്തിനും സപ്പോർട്ടിനും നന്ദി,’ ആദർശ് പറഞ്ഞു.

Content Highlight: shane who is so happy to see RDX movie victory

We use cookies to give you the best possible experience. Learn more