| Saturday, 23rd November 2024, 10:26 am

രാജസ്ഥാനില്‍ ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ഓട്ടോ റിക്ഷയില്‍ സഞ്ചരിച്ചിരുന്ന യുവതിയെ പുറത്തേക്ക് വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

അക്രമികള്‍ യുവതിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രാജസ്ഥാനിലെ ബലോത്ര ജില്ലയിലാണ് അതിക്രമം നടന്നത്.

പ്രചരിക്കുന്ന വീഡിയോയില്‍, ഓട്ടോ തടഞ്ഞുനിര്‍ത്തിയ അക്രമികളുടെ സംഘം യുവതിയെ പുറത്തേക്ക് വലിച്ചിഴക്കുന്നത് കാണാം. തുടര്‍ന്ന് യുവതിയെ മറ്റൊരു ജീപ്പിലേക്ക് മാറ്റുകയായിരുന്നു.

പിന്നാലെ ഓട്ടോയില്‍ ഉണ്ടായിരുന്ന മറ്റു സ്ത്രീകള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് ഓടുന്നതായും കാണാം. ഓടിരക്ഷപ്പെട്ട സ്ത്രീകളെ ഓട്ടോയില്‍ വെച്ച് അക്രമികള്‍ ആക്രമിക്കുകയും ചെയ്തിരുന്നു.

സ്ഥലത്തുണ്ടായിരുന്ന മറ്റു യുവാക്കള്‍ അക്രമികളുടെ വാഹനത്തിന് നേരെ കല്ലെറിയുന്നതായും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ കാണാവുന്നതാണ്.

അക്രമികളില്‍ ചിലര്‍ തുണികൊണ്ട് മുഖം മറച്ചിരുന്നു. ഒരു സ്‌കോര്‍പിയോ വാഹനത്തിലാണ് അക്രമികള്‍ യുവതിയെ തട്ടികൊണ്ടുപോയത്.

സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. വെള്ളിയാഴ്ച ഉച്ചയോടെയാണ് അക്രമികള്‍ യുവതിയെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. നിലവില്‍ രാജസ്ഥാനില്‍ ഇതുസംബന്ധിച്ച് പരാതികള്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

Content Highlight: A young woman who was traveling in an auto was abducted in Rajasthan; Video

Latest Stories

We use cookies to give you the best possible experience. Learn more