| Friday, 17th December 2021, 7:03 pm

തിക്കോടിയില്‍ യുവാവ് തീകൊളുത്തിയ യുവതി മരിച്ചു; യുവാവ് ഗുരുതരാവസ്ഥയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി മരിച്ചു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്ലാനിങ് വിഭാഗം പ്രൊജക്ട് അസി. തസ്തികയില്‍ താല്‍ക്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയാണ് മരിച്ചത്. മൂന്ന് ദിവസം മുന്‍പാണ് കൃഷ്ണപ്രിയ തിക്കോടി പഞ്ചായത്ത് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചത്.

യുവതിയെ തീകൊളുത്തിയതിന് പിന്നാലെ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. തിക്കോടി വലിയ മഠത്തില്‍  നന്ദു എന്ന നന്ദുലാല്‍ ആണ് തീകൊളുത്തിയത്.

വെള്ളിയാഴ്ച രാവിലെ 10.15 ന് തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍വെച്ചായിരുന്നു സംഭവം. ഓഫീസ് പരിസരത്ത് കാത്ത് നില്‍ക്കുകയായിരുന്ന യുവാവ് യുവതിയുടെ ശരീരത്തിലേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു. ഇതിനുപിന്നാലെ സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ച് യുവാവ് തീകൊളുത്തുകയായിരുന്നു.

യുവതിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ഗുരുതര പൊള്ളലേറ്റ ഇരുവരെയും കൊയിലാണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ യുവതി ചികിത്സയിലിരിക്കെ അഞ്ച് മണിയോടെ മരണപ്പെടുകയായിരുന്നു.

സംഭവത്തില്‍ പയ്യോളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, തീകൊളുത്തുന്നതിന് മുമ്പ് പ്രതി തന്നെ കുത്തിപരിക്കേല്‍പ്പിച്ചതായി മരണത്തിന് മുന്‍പ് യുവതി മൊഴി നല്‍കി. ആശുപത്രി അധികൃതരോടാണ് യുവതി ഇക്കാര്യം പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIFGLIGHTS:  A young woman who tried to kill a young man by pouring petrol on him in front of the Thikkodi panchayat office died

Latest Stories

We use cookies to give you the best possible experience. Learn more