Kerala News
എറണാകുളം കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 16, 04:04 pm
Monday, 16th December 2024, 9:34 pm

കുട്ടമ്പുഴ: എറണാകുളത്ത് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. ക്ണാച്ചേരി സ്വദേശി എല്‍ദോസാണ് മരിച്ചത്. കോതമംഗലം കുട്ടമ്പുഴയില്‍ വെച്ചാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്.

ബസ് ഇറങ്ങി വീട്ടിലേക്ക് പോകും വഴി ആന ആക്രമിക്കുകയായിരുന്നു. വൈകുന്നേരത്തോടെയാണ് എല്‍ദോസിന്റെ മൃതദേഹം റോഡില്‍ കിടക്കുന്നതായി കണ്ടെത്തിയത് .

സ്ഥലത്ത് നാട്ടുകാര്‍ ചേര്‍ന്ന് പ്രതിഷേധിക്കുന്നുണ്ടെന്നും വിവരമുണ്ട്. ഇതിനുമുമ്പും കാട്ടാന ആക്രമണത്തിൽ കുട്ടമ്പുഴ മേഖലയിൽ ആളുകൾ മരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കുട്ടമ്പുഴ പരിധിയിൽ കാട്ടാന പിഴുതെറിഞ്ഞ പന വീണ് റോഡിലൂടെ ബൈക്കിൽ പോകുകയായിരുന്ന വിദ്യാർത്ഥി അപകടത്തിൽപ്പെട്ടത്.

ആന പിഴുതെറിഞ്ഞ പന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു.

അപകടത്തില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ആന്‍മേരി (21) ആണ് മരിച്ചത്.

കോതമംഗലം എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികളായ ആന്‍മേരിയും അല്‍ത്താഫുമാണ് അപകടത്തില്‍പ്പെട്ടത്. കോതമംഗലം-നീണ്ടപാറ ചെമ്പൻകുഴിയിലാണ് അപകടം നടന്നത്.

Content Highlight: A young man died in a wild elephant attack in Kuttampuzha, Ernakulam