|

ഉറഞ്ഞ് തുള്ളുമ്പോൾ കാഞ്ഞിരക്കായ കഴിച്ച വെളിച്ചപ്പാട് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാലക്കാട് പരദൂർ കുളമുക്കിൽ ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ച യുവാവിന് ദാരുണാന്ത്യം.

കുളമുക്ക് സ്വദേശി ഷൈജുവാണ് (43 ) മരണപ്പെട്ടത്. ഇന്നലെയാണ് സംഭവം ഉണ്ടായത്. ആട്ട് അല്ലെങ്കിൽ തുള്ളൽ എന്ന ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരത്തിന്റെ കായ കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

500 ൽ ഏറെ കുടുംബങ്ങൾ ഒത്ത് ചേർന്നാണ് വർഷം തോറും ഈ ഒരു ചടങ്ങ് നടത്താറുള്ളത്. വെളിച്ചപ്പാടായ തുള്ളിയ ഷൈജു ആചാരത്തിന്റെ ഭാഗമായി ലഭിച്ച പഴങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന കാഞ്ഞിരക്കായ കഴിക്കുകയായിരുന്നു.

വീട്ടിലേക്ക് പോയി കുളിച്ചതിന് ശേഷം അസ്വസ്ഥത തോന്നിയ ഷൈജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

തൃത്താല പൊലീസ് അസ്വാഭാവിക കേസെടുത്തു. സാധാരണ കാഞ്ഞിരക്കായ കടിച്ച ശേഷം തുപ്പും. ഷൈജു ഇത് കഴിച്ചതാണ് ശാരീര അസ്വസ്ഥതക്ക് കാരണമെന്നാണ് കരുതുന്നത്.

ഉടനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Content Highlight: a-young-man-died-after-eating-wormwood-as-part-of-a-ritual

Video Stories