ജെ.എന്‍.യുവിലെ രാജ്യദ്രോഹ വിവാദങ്ങള്‍ക്ക് ഒരു വയസ്; കുറ്റപത്രം സമര്‍പ്പിക്കാനാകെ പൊലീസ്
India
ജെ.എന്‍.യുവിലെ രാജ്യദ്രോഹ വിവാദങ്ങള്‍ക്ക് ഒരു വയസ്; കുറ്റപത്രം സമര്‍പ്പിക്കാനാകെ പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th February 2017, 3:30 pm

ജെ.എന്‍.യു വിദ്യാര്‍ത്ഥികളായ കനയ്യ കുമാര്‍, ഉമര്‍ഖാ ലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ ദല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസറായിരുന്ന എസ്.എ.ആര്‍ ഗീലാനി എന്നിവര്‍ക്കെതിരെയായിരുന്നു പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.


ന്യൂദല്‍ഹി:  രാജ്യദ്രോഹക്കുറ്റമാരോപിച്ച് ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ പൊലീസ് വേട്ടയാടാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും രണ്ടു കേസുകളിലായി കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലും പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

ജെ.എന്‍.യു വിദ്യാര്‍ത്ഥികളായ കനയ്യ കുമാര്‍, ഉമര്‍ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ ദല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസറായിരുന്ന എസ്.എ.ആര്‍ ഗീലാനി എന്നിവര്‍ക്കെതിരെയായിരുന്നു പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.


Read more: അക്ബറുമായുള്ള യുദ്ധത്തില്‍ റാണാ പ്രതാപ് ജയിച്ചെന്നാക്കണം: ചരിത്രം തിരുത്തണമെന്ന് രാജസ്ഥാന്‍ മന്ത്രി


കഴിഞ്ഞ വര്‍ഷം ഇതേ ദിവസം (ഫെബ്രുവരി 9)ന് കനയ്യ അടക്കമുള്ള മൂന്നു വിദ്യാര്‍ത്ഥികള്‍ ഇന്ത്യാ വിരുദ്ധമുദ്രാവാക്യം വിളിച്ചെന്നായിരുന്നു വ്യാജവീഡിയോ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിരുന്നത്.

വസന്ത് വിഹാര്‍ പൊലീസായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തതെങ്കില്‍ ദല്‍ഹി പ്രസ്‌ക്ലബ്ബില്‍ പരിപാടി സംഘടിപ്പിച്ചതിന് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസായിരുന്നു ഗീലാനിക്കെതിരെ കേസെടുത്ത്.

രണ്ടു കേസുകളും പൊലീസ് സ്വമേധയാ എടുക്കുകയായിരുന്നു. രണ്ട് കേസുകളും ടി.വി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ചാര്‍ജ് ചെയ്തത്. കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്നും സമയമെടുക്കുമെന്നുമാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്.


Also read: ഇത് ഒട്ടും തലക്കനമില്ലാത്ത, സിമ്പിളായ മുഖ്യമന്ത്രി: പിണറായി വിജയനെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി