മീനച്ചില്‍: കോട്ടയം മീനച്ചിലില്‍ നിര്‍മാണത്തിലിരിക്കുന്ന കിണറിടിഞ്ഞ് വീണ് ഉണ്ടായ അപകടത്തില്‍പെട്ട തൊഴിലാളി മരിച്ചു. തമിഴ്നാട് കമ്പം സ്വദേശി രാമനാണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം സംഭവിച്ചത്. മണ്ണിനടിയില്‍ കുടുങ്ങിയ രാമനെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്.
മീനച്ചില്‍ ജില്ലാ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള കിണറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണതിനിടയാണ് അപകടമുണ്ടായത്. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചുള്ള കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് കിണര്‍ നിര്‍മാണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലിരിക്കെയാണ് കിണര്‍ ഇടിഞ്ഞത്.
കിണറിനടിയിലെ പാറ പൊട്ടിച്ച ശേഷം തൊഴിലാളി മുകളിലേക്ക് കയറുന്നതിനിടെ മണ്ണിടിയുകയായിരുന്നു. തുടര്‍ന്ന് കിണറിന്റെ കോണ്‍ക്രീറ്റ് ഉള്‍പ്പെടെ ഇടിഞ്ഞ് താഴേക്ക് വീഴുകയും തൊഴിലാളി മണ്ണിനടിയില്‍ കുടുങ്ങുകയുമായിരുന്നു. കിണറിന്റെ ഒരുവശത്തെ മണ്ണിടിഞ്ഞതാണ് അപകടത്തിന് കാരണമായത്.
Content Highlight: A worker died after falling from a well under construction in Kottayam